‘ ഖത്തറിൽ അവസാനമെത്തിയത് ഞങ്ങൾ, പക്ഷേ ആദ്യ സ്ഥാനക്കാരാകുമെന്ന് പ്രതീക്ഷ ‘
ഖത്തർ വേൾഡ് കപ്പിനുള്ള എല്ലാ ടീമുകളും ദിവസങ്ങൾക്ക് മുന്നേ തന്നെ ഖത്തറിൽ സന്നിഹിതരായിരുന്നു. എന്നാൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീലാണ് ഏറ്റവും ഒടുവിൽ ഖത്തറിൽ എത്തിയത്. ഇന്നലെയായിരുന്നു ബ്രസീൽ ഖത്തറിൽ കാലെടുത്തുവച്ചത്. സൂപ്പർ താരം നെയ്മർ ജൂനിയർ അടക്കമുള്ള ബ്രസീലിയൻ താരങ്ങളെ കാണാൻ വലിയ ആരാധക കൂട്ടമായിരുന്ന തടിച്ചു കൂടിയിരുന്നത്.
ഏതായാലും ഈ വേൾഡ് കപ്പിലെ പ്രതീക്ഷകളെക്കുറിച്ച് ഖത്തറിൽ എത്തിയ ഉടനെ സൂപ്പർതാരമായ തിയാഗോ സിൽവ പങ്കുവെച്ചിട്ടുണ്ട്.ഖത്തറിൽ അവസാനം എത്തിയത് തങ്ങൾ ആണെന്നും എന്നാൽ ആദ്യ സ്ഥാനക്കാരാകുമെന്നാണ് പ്രതീക്ഷ എന്നുമാണ് സിൽവ പറഞ്ഞിട്ടുള്ളത്. കിരീടം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് ഈ സൂപ്പർതാരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.സിൽവയുടെ വാക്കുകൾ ഇങ്ങനെയാണ്.
Brazil national team. ✈️🇶🇦 pic.twitter.com/xCsglK0PWJ
— Madrid Xtra (@MadridXtra) November 19, 2022
” എന്റെ ആദ്യത്തെ വേൾഡ് കപ്പ് പോലെയാണ് എനിക്ക് ഇത് അനുഭവപ്പെടുന്നത്.ഞാൻ വളരെയധികം ഹാപ്പിയാണ്. ഞങ്ങൾക്ക് ഒരു മികച്ച കോമ്പറ്റീഷൻ ആവുമെന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത്. ഇവിടേക്ക് എത്തിയ അവസാനത്തെ ടീമാണ് ഞങ്ങൾ. ഇവിടുത്തെ ആദ്യ സ്ഥാനക്കാർ ഞങ്ങൾക്ക് ആവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് തിയാഗോ സിൽവ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
ഇറ്റലിയിലെ യുവന്റസിന്റെ പരിശീലന സൗകര്യങ്ങൾ ആയിരുന്നു തയ്യാറെടുപ്പിന് വേണ്ടി ബ്രസീൽ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ ആദ്യ വേൾഡ് കപ്പ് മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ.