വിജയിക്കാൻ വേണ്ടി പണം വാഗ്ദാനം ചെയ്തത്രേ, പ്രതികരിച്ച് ഖത്തർ പരിശീലകൻ.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ മാമാങ്കമായ വേൾഡ് കപ്പിന് ഇന്ന് ഖത്തറിൽ തുടക്കമാവുകയാണ്. ആതിഥേയരായ ഖത്തറിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30 ന് അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തിന് മുൻപ് ഖത്തറിനെതിരെ ഒരു റിപ്പോർട്ട് പുറത്തേക്ക് വന്നിരുന്നു.അതായത് ഈ മത്സരത്തിൽ വിജയിക്കാൻ വേണ്ടി ഖത്തർ ഇക്വഡോർ താരങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു എന്നുള്ള റിപ്പോർട്ടുകൾ ആയിരുന്നു പുറത്തേക്ക് വന്നിരുന്നത്.

എന്നാൽ ഇതിന് പൂർണ്ണമായും തള്ളിക്കൊണ്ട് ഇപ്പോൾ ഖത്തറിന്റെ പരിശീലകനായ ഫെലിക്സ് സാഞ്ചസ് രംഗത്ത് വന്നിട്ടുണ്ട്.ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുന്നു എന്നാണ് ഖത്തർ പരിശീലകൻ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതൊന്നും തങ്ങളുടെ ടീമിനെ ബാധിക്കാൻ പോകുന്നില്ലെന്നും പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് തെറ്റായ വിവരങ്ങൾ ഇപ്പോൾ പ്രചരിക്കപ്പെടുന്നുണ്ട്.ഇന്റർനെറ്റ് ഒരു മികച്ച സംവിധാനം തന്നെയാണ്. പക്ഷേ അതോടൊപ്പം അത് ഏറെ അപകടകരവുമാണ്.ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ ടീമിനെ ബാധിക്കുകയില്ല. ഈ വേൾഡ് കപ്പിൽ പങ്കെടുക്കാൻ സാധിക്കുന്നതിന് ഞങ്ങൾ വളരെയധികം ഹാപ്പിയാണ്.മാത്രമല്ല ഞങ്ങളുടെ ശ്രദ്ധ മുഴുവനും ആദ്യ മത്സരത്തിലാണ്. ഇത്തരം റൂമറുകളെ അവഗണിക്കുക എന്നുള്ളതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.ഇത്തരം വിമർശകരെ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല ” ഇതാണ് ഖത്തറിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്നത്തെ മത്സരത്തിൽ ആദ്യദർക്ക് എന്ത് ചെയ്യാൻ കഴിയുമെന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം.ഇക്വഡോറിനെ പരാജയപ്പെടുത്തണമെങ്കിൽ ഖത്തർ ഒരു മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും എന്നുള്ള കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *