ഒരുപാട് കാലമായി ഒരു വേൾഡ് കപ്പ് നേടിയിട്ട്, ഇതാണ് അതിനുള്ള സമയം : ബ്രസീലിനോട് റോബർട്ടോ കാർലോസ്

2002ലാണ് ബ്രസീൽ അവസാനമായി ഒരു വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ആ കിരീട നേട്ടത്തിനു ശേഷം ഇപ്പോൾ 20 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. 5 തവണ ജേതാക്കളായ ബ്രസീലിന് പിന്നീട് ആറാം കിരീടം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല.ഇത്തവണ അതിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ആകാംക്ഷയോടെ കൂടി നോക്കുന്ന കാര്യം.

2002ലെ വേൾഡ് കപ്പ് കിരീടം നേടുമ്പോൾ പ്രധാനപ്പെട്ട പങ്ക് വഹിച്ച താരങ്ങളിൽ ഒരാളായിരുന്നു റോബർട്ടോ കാർലോസ്.അദ്ദേഹമിപ്പോൾ ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന ബ്രസീൽ ടീമിനോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരുപാട് കാലമായി ബ്രസീൽ ഒരു വേൾഡ് കപ്പ് കിരീടം നേടിയിട്ടെന്നും ഇത്തവണ അത് നേടണമെന്നുമാണ് കാർലോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബ്രസീലിന് തങ്ങളുടെ സത്ത നഷ്ടപ്പെട്ടിട്ടുണ്ട്. മനോഹരമായ ഗെയിം കളിക്കുന്നവരാണ് ബ്രസീൽ.അറ്റാക്കിങ്ങിലും ഡിഫൻസിന്റെ കാര്യത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാവരും അറ്റാക്കിങ്ങിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. പന്ത് നഷ്ടമായാൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല.പക്ഷേ ബ്രസീൽ ഒരു മികച്ച ടീം തന്നെയാണ്. വേൾഡ് കപ്പ് കിരീടം രാജ്യത്തെ ആളുകളെ വളരെയധികം ഹാപ്പിയാക്കും എന്നുള്ള കാര്യം താരങ്ങൾ മനസ്സിലാക്കണം. ബ്രസീൽ എന്നുള്ളത് ഒരു ഫുട്ബോൾ രാജ്യമാണ്. നമ്മൾ ഒരുപാട് കാലമായി ഒരു കിരീടം നേടിയിട്ട്.ഇപ്പോൾ വേൾഡ് കപ്പ് നേടാനുള്ള സമയമാണ് ” ഇതാണ് റോബർട്ടോ കാർലോസ് പറഞ്ഞിട്ടുള്ളത്.

ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇത്തവണ മികച്ച ഒരു സ്‌ക്വാഡ് തന്നെയുണ്ട് എന്നുള്ളതാണ്. എന്നാൽ ഡിഫൻസിന്റെ കാര്യത്തിൽ ഇപ്പോഴും ചില ആശങ്കകൾ ബാക്കിയാണ്.

Leave a Reply

Your email address will not be published. Required fields are marked *