ആറാം കിരീടം സ്വന്തമാക്കാനാകുമോ? ഇറ്റുവാനയിൽ നിന്നും രണ്ടാമത്തെ താരം മാത്രമായി മാർട്ടിനെല്ലി!

ഇന്നലെയായിരുന്നു ബ്രസീലിന്റെ പരിശീലകനായ ടിറ്റെ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 26 അംഗ സ്‌ക്വാഡ് ആയിരുന്നു ടിറ്റെ പുറത്ത് വിട്ടിരുന്നത്.ആഴ്സണൽ സൂപ്പർതാരമായ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഈ സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ സാധിച്ചിരുന്നു. ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണിത്.

ഇതുമായി ബന്ധപ്പെട്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ മുൻ ക്ലബായ ഇറ്റുവാന എഫ്സി തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഹെക്സ അഥവാ ആറാം വേൾഡ് കപ്പ് കിരീടം ബ്രസീലിലേക്ക് കൊണ്ടുവരൂ എന്നാണ് ഇവർ മാർട്ടിനെല്ലിയോട് പറഞ്ഞിട്ടുള്ളത്. 2014 മുതൽ 2019 വരെ ഇറ്റുവാനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഗബ്രിയേൽ മാർട്ടിനെല്ലി. പിന്നീട് അദ്ദേഹം ആഴ്സണലിലേക്ക് ചേക്കേറുകയായിരുന്നു.

ഇറ്റുവാനയുമായി ബന്ധപ്പെട്ട ഒരു വിശ്വാസം ബ്രസീലുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്.അതായത് ഈ ക്ലബ്ബിൽ കളിച്ച ഒരേയൊരു താരം മാത്രമാണ് ഇതുവരെ ബ്രസീലിന് വേണ്ടി വേൾഡ് കപ്പ് കളിച്ചിട്ടുള്ളത്. സൂപ്പർ താരം ജൂനിഞ്ഞോയായിരുന്നു ബ്രസീലിനെ വേണ്ടി വേൾഡ് കപ്പ് കളിച്ച ഇറ്റുവാന താരം.2002 വേൾഡ് കപ്പിൽ അദ്ദേഹം കളിക്കുകയും കിരീടം നേടുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ മറ്റൊരു ഇറ്റുവാനക്കാരൻ പങ്കെടുക്കുന്ന ഈ വേൾഡ് കപ്പ് കിരീടം ബ്രസീലിന് സ്വന്തമാക്കാൻ കഴിയുമെന്നുള്ള വിശ്വാസം ചിലരെങ്കിലും വെച്ച് പുലർത്തുന്നുണ്ട്.എന്നാൽ ഇതൊക്കെ കേവലം വിശ്വാസങ്ങൾ മാത്രമാണ്.ഇറ്റുവാനയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് ജൂനിഞ്ഞോയും മാർട്ടിനെല്ലിയും.2015 മുതൽ 2019 വരെ ജൂനിഞ്ഞോ ക്ലബ്ബിന്റെ മാനേജർ ആയിരുന്നു.ഈ കാലയളവിൽ മാർട്ടിനെല്ലി അവിടുത്തെ താരമായിരുന്നു. പിന്നീട് 2019 ൽ ഇരുവരും ക്ലബ്ബ് വിടുകയായിരുന്നു.

ഈ പ്രീമിയർ ലീഗിൽ ആകെ 13 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഏഴു ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാനും മാർട്ടിനെല്ലിക്ക് സാധിച്ചിട്ടുണ്ട്. ഏതായാലും ആരാധകർക്ക് വലിയ പ്രതീക്ഷയുള്ള താരമാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *