ലക്ഷ്യം ആറാം കിരീടം, ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ടിറ്റെ!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പരിശീലകനായ ടിറ്റെ ഒരല്പം മുമ്പ് പ്രഖ്യാപിച്ചു.26 അംഗ സ്‌ക്വാഡ് ആണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. പ്രതീക്ഷിച്ചപോലെ സൂപ്പർതാരങ്ങൾക്കെല്ലാം ടിറ്റെ സ്ഥാനം നൽകിയിട്ടുണ്ട്.

നെയ്മർ ജൂനിയർ,വിനീഷ്യസ് ജൂനിയർ തുടങ്ങിയ സൂപ്പർ താരങ്ങളാണ് ഈ സ്‌ക്വാഡിന്റെ പ്രധാന ആകർഷണം.മുന്നേറ്റ നിലവിൽ ഗബ്രിയേൽ മാർട്ടിനല്ലി ഇടം നേടിയത് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. അതേസമയം ലിവർപൂൾ സൂപ്പർ താരം റോബർട്ടോ ഫിർമിനോക്ക് ഇടം കണ്ടെത്താൻ സാധിച്ചിട്ടില്ല.ഫ്ലെമെങ്കോയുടെ മിന്നും താരമായ പെഡ്രോ ഇടം കണ്ടെത്തിയിട്ടുണ്ട്.

മിഡ്ഫീൽഡിൽ പ്രതീക്ഷകൾ തെറ്റിക്കാതെ എല്ലാ താരങ്ങളും ഇടം കണ്ടെത്തിയിട്ടുണ്ട്.എവെർടൺ റിബയ്റോയും ഇത്തവണ ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവും. പ്രതിരോധനിരയിൽ ഡാനി ആൽവസ്‌ ഒരിക്കൽ കൂടി തന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുവന്റസ് താരമായ ബ്രമർ,അലക്സ് ടെല്ലസ് എന്നിവരും സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Alisson – Liverpool (ENG), Ederson – Manchester City (ENG), Weverton – Palmeiras (BRA)

Defenders: Alex Sandro – Juventus (ITA), Alex Telles – Seville (ESP), Dani Alves – Pumas (MEX), Danilo – Juventus (ITA), Bremer – Juventus (ITA), Éder Militao – Real Madrid (ESP), Marquinhos – Paris Saint Germain (FRA), Thiago Silva – Chelsea (ENG)

Midfielders: Bruno Guimaraes – Newcastle (ENG), Casemiro – Manchester United (ENG), Everton Ribeiro – Flamengo (BRA), Fabinho – Liverpool (ENG), Fred – Manchester United (ENG), Lucas Paquetá – West Ham United (ENG)

Forwards: Antony – Manchester United (ENG), Gabriel Jesus – Arsenal (ENG), Gabriel Martinelli – Arsenal (ENG), Neymar Jr. – Paris Saint Germain (FRA), Pedro – Flamengo (BRA), Raphinha – Barcelona (ESP), Richarlison – Tottenham (ENG), Rodrygo – Real Madrid (ESP), Vinicius Jr. – Real Madrid (ESP)

Leave a Reply

Your email address will not be published. Required fields are marked *