റോമയുടെ തോൽവി,ഡിബാലയുടെ അഭാവം തിരിച്ചടിയായെന്ന് മൊറിഞ്ഞോ!
കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ ഹോസേ മൊറിഞ്ഞോയുടെ റോമക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലാസിയോ റോമയെ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ മത്സരത്തിൽ റോമക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്ക് മൂലം കുറച്ചു ദിവസങ്ങളായി ഇപ്പോൾ താരം കളത്തിന് പുറത്താണ്.
ഏതായാലും താരത്തിന്റെ അഭാവം ഈ തോൽവിക്ക് കാരണമായി എന്നുള്ളത് പരിശീലകനായ ഹോസേ മൊറിഞ്ഞോ ഇപ്പോൾ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ വളരെ പ്രധാനപ്പെട്ട താരമാണ് ഡിബാലയെന്നും മൊറിഞ്ഞോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Roma perdió el derbi y Mourinho lamentó la ausencia de Dybala
— TyC Sports (@TyCSports) November 6, 2022
El entrenador habló tras la derrota y explicó que la ausencia del argentino fue una baja importante para el equipo ya que es una pieza fundamental en estos encuentros.https://t.co/S8cGl7WHBf
” ലാസിയോ നിരയിൽ ഇമ്മോബിലെയും സാവിച്ചും ഇല്ലാത്തതിനെ പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്.എന്നാൽ ഡിബാലയെ പറ്റി വളരെ കുറഞ്ഞ ചർച്ചകൾ മാത്രമാണ് നടക്കുന്നത്.യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ അഭാവമാണ് ഞങ്ങൾക്ക് തിരിച്ചടിയായത്. ഇത്തരം മത്സരങ്ങളിൽ ഡിബാലയുടെ സാന്നിധ്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.മത്സരത്തിൽ ഞങ്ങൾ നല്ല രൂപത്തിൽ തന്നെയാണ് കളിച്ചിട്ടുള്ളത് ” ഇതാണ് ഹോസെ മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഈ സിരി എയിൽ 8 മത്സരങ്ങളിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് വേൾഡ് കപ്പിന് ഒരുങ്ങുന്ന അർജന്റീന ദേശീയ ടീമിനെയാണ്.