ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് ഇന്ന്,അറിയേണ്ടതെല്ലാം!

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ഇനി പ്രീക്വാർട്ടർ മത്സരങ്ങളാണ് അരങ്ങേറുക. വരുന്ന ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുക. എന്നാൽ അതിനുള്ള നറുക്കെടുപ്പ് ഇന്നാണ് അരങ്ങേറുക.

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 4:30 ന് സ്വിറ്റ്സർലാന്റിലെ നിയോണിൽ വെച്ചാണ് ഈയൊരു നറുക്കെടുപ്പ് അരങ്ങേറുക.ഇതിനുള്ള 16 ടീമുകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

Group winners (seeded)
Bayern (GER)
Benfica (POR)
Chelsea (ENG)
Man City (ENG)
Napoli (ITA)
Porto (POR)
Real Madrid (ESP)
Tottenham (ENG)

Group runners-up (unseeded)
Club Brugge (BEL)
Dortmund (GER)
Frankfurt (GER)
Inter (ITA)
Leipzig (GER)
Liverpool (ENG)
Milan (ITA)
Paris Saint-Germain (FRA)

ഇവരൊക്കെയാണ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനക്കാർ രണ്ടാം സ്ഥാനക്കാരുമായാണ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുക.ഒരേ രാജ്യത്തുനിന്നുള്ളവർ പരസ്പരം ഏറ്റുമുട്ടില്ല.കൂടാതെ ഒരേ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരും പരസ്പരം ഏറ്റുമുട്ടില്ല.

അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ 14/15/21/22 തീയതികളിലായാണ് ആദ്യപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ അരങ്ങേറുക. പിന്നീട് രണ്ടാം പാദം മാർച്ച് മാസത്തിൽ 7/8/14/15 തീയതികളിലും അരങ്ങേറും.ഏതായാലും ഒരുപിടി വമ്പൻ മത്സരങ്ങൾ ആയിരിക്കും പ്രീ ക്വാർട്ടറിൽ തന്നെ ആരാധകരെ കാത്തിരിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *