വിജയത്തോടെ പടിയിറങ്ങി പീക്കെ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ അൽമേറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഡെമ്പല,ഡി യോങ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബാഴ്സക്ക് അനുകൂലമായ ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ആ പെനാൽറ്റി പാഴാക്കുകയായിരുന്നു.തുടർന്ന് ആദ്യ പകുതിയിൽ ഗോൾ നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയിലാണ് ബാഴ്സയുടെ ഗോളുകൾ പിറന്നത്.48ആം മിനുട്ടിൽ ബുസ്ക്കറ്റ്സിന്റെ അസിസ്റ്റിൽ നിന്ന് ഡെമ്പലയാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്.62ആം മിനുട്ടിൽ ഡി യോങ്ങിന്റെ ഗോളും പിറന്നു.ഇതോടുകൂടി ബാഴ്സ വിജയമുറിപ്പിക്കുകയായിരുന്നു.

മാത്രമല്ല ഇതിഹാസതാരമായ ജെറാർഡ് പീക്കെ തന്റെ കരിയറിലെ അവസാന മത്സരമാണ് ഇന്നലെ കളിച്ചത്.18 വർഷത്തെ കരിയറിനാണ് ഇദ്ദേഹം വിരാമം കുറിച്ചത്. 763 മത്സരങ്ങൾ ആകെ കളിച്ച ഇദ്ദേഹം 63 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.36 കിരീടങ്ങളും തന്റെ കരിയറിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സയിലേക്ക് തന്നെ ഒരിക്കൽ തിരികെയത്തും എന്ന പ്രഖ്യാപനത്തോടുകൂടിയാണ് തന്റെ കരിയറിന് പീക്കെ വിരാമം കുറിച്ചിട്ടുള്ളത്.

ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റ് ആണ് ബാഴ്സ നേടിയിട്ടുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 32 പോയിന്റ് ഉള്ള റയലാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *