പക്കേറ്റയുടെയും റിച്ചാർലീസണിന്റെയും നിലവിലെ അവസ്ഥയെന്താണ്?ബ്രസീൽ ടീം ഡോക്ടർ പറയുന്നു.
ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ടീമുകൾ പോലെയും ബ്രസീലിനും ചില പരിക്കിന്റെ ആശങ്കകളുണ്ട്. സൂപ്പർ താരങ്ങളായ റിച്ചാർലീസണും പക്കേറ്റക്കും ഈയിടെ പരിക്കേറ്റിരുന്നു. ബ്രസീലിന്റെ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മർ ഇരുവരെയും ഇംഗ്ലണ്ടിൽ പോയി സന്ദർശിക്കുകയും ചെയ്തിരുന്നു.
ഈ രണ്ടു താരങ്ങളുടെയും പരിക്കിന്റെ വിവരങ്ങൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നല്ല രൂപത്തിൽ പരിക്കിൽ നിന്നും പുരോഗതി കൈവരിച്ചു വരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലാസ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ ഈ താരങ്ങളെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.രണ്ടുപേരും നല്ല രൂപത്തിൽ പരിക്കിൽ നിന്നും മുക്തി നേടി വരുന്നുണ്ട്. നല്ല പുരോഗതിയാണ് ഇതുവരെ അവർ പുറത്തെടുത്തിട്ടുള്ളത് ” ഇതാണ് ബ്രസീലിന്റെ ടീം ഡോക്ടർ പറഞ്ഞിട്ടുള്ളത്.
Médico da Seleção examina Lucas Paquetá e Richarlison na Inglaterra e celebra: "Ótima evolução"https://t.co/RjLx5ha1Rv
— ge (@geglobo) November 3, 2022
ഒക്ടോബർ പതിനഞ്ചാം തീയതിയായിരുന്നു റിച്ചാർലീസണ് കാഫ് ഇഞ്ചുറി പിടിപെട്ടത്. തരം ഇപ്പോൾ അതിൽ നിന്നും മുക്തനായി വരുന്നുണ്ട്. ഖത്തർ വേൾഡ് കപ്പിന് മുന്നേ ടോട്ടൻഹാമിന് വേണ്ടി താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ലുക്കാസ് പക്കേറ്റയും തന്റെ ലിഗ്മെന്റ് ഇഞ്ചുറിയിൽ നിന്ന് മുക്തനായി വരുന്നുണ്ട്. അടുത്ത മത്സരത്തിനുള്ള വെസ്റ്റ് ഹാമിന്റെ ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രസീലിന്റെ മറ്റു സൂപ്പർ താരങ്ങളായ ആന്റണി,ബ്രമർ എന്നിവർക്കും പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. ഇവരെ സന്ദർശിക്കാൻ ലാസ്മർക്ക് സാധിച്ചിട്ടില്ലെങ്കിലും കൃത്യമായ വിവരങ്ങൾ അവർ തേടുന്നുണ്ട്. രണ്ടു താരങ്ങളുടെയും പരിക്കിന്റെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.