എന്താണ് സംശയം,സാവി നമുക്ക് കിരീടങ്ങൾ നേടിത്തരുക തന്നെ ചെയ്യും : വൈസ് പ്രസിഡന്റ്‌

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിക്ടോറിയ പിൽസനെ എഫ് സി ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയം നേടിയിരുന്നത്.എന്നാൽ നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സ പുറത്തായതിനാൽ ഈ മത്സരത്തിന് പ്രാധാന്യമില്ലായിരുന്നു. ഇനി യുവേഫ യൂറോപ ലീഗിലാണ് ബാഴ്സലോണ കളിക്കുക.

ബാഴ്സ പരിശീലകനായ സാവിക്ക് ഇത് തുടർച്ചയായി രണ്ടാം തവണയാണ് ക്ലബ് യൂറോപ ലീഗ് കളിക്കുന്നത്. എന്നാൽ സാവിയിലുള്ള വിശ്വാസം ക്ലബ്ബ് അധികൃതർക്ക് നഷ്ടമായിട്ടില്ല.സാവി ബാഴ്സക്ക് കിരീടങ്ങൾ നേടിത്തരുക തന്നെ ചെയ്യും എന്നാണ് ബാഴ്സയുടെ വൈസ് പ്രസിഡണ്ടായ റാഫ യൂസ്റ്റെ പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് വലിയ നിരാശ ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.എല്ലാ കിരീടങ്ങളും നേടാനായിരുന്നു ഞങ്ങൾ ലക്ഷ്യം വെച്ചിരുന്നത്.പക്ഷേ ഇത് നിരാശാജനകം തന്നെയാണ്.പക്ഷേ ഫൈറ്റ് ചെയ്യുന്നത് ഞങ്ങൾ അവസാനിപ്പിക്കുകയില്ല.ആരാധകർക്ക് കിരീടങ്ങൾ സമ്മാനിക്കുക തന്നെ ചെയ്യും.സാവിയിൽ ഞങ്ങൾ പൂർണ്ണമായും ആത്മവിശ്വാസം വെച്ച് പുലർത്തുന്നുണ്ട്.സാവി നമ്മുടെ സ്വന്തം പരിശീലകനാണ്.എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അദ്ദേഹത്തിന് അറിയാം.പുനർ നിർമ്മാണത്തിൽ ഇരിക്കുന്ന ഒരു ടീമിനെ വെച്ചാണ് അദ്ദേഹം ഫൈറ്റ് ചെയ്യുന്നത്. ഞങ്ങൾ എല്ലാവരും അദ്ദേഹത്തിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു പരിശീലകൻ തന്നെയാണ് സാവി. അദ്ദേഹം ബാഴ്സക്ക് കിരീടങ്ങൾ നേടിത്തരും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. തീർച്ചയായും ആരാധകർ കിരീടങ്ങൾ അർഹിക്കുന്നുണ്ട് ” ഇതാണ് ബാഴ്സയുടെ വൈസ് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

നിലവിൽ ലാലിഗയിൽ മികച്ച രൂപത്തിലാണ് ബാഴ്സ മുന്നോട്ട് പോകുന്നത്.രണ്ടാം സ്ഥാനത്താണ് ബാഴ്സയുള്ളത് . കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ റയൽ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *