മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തില്ലെന്ന് സ്പാനിഷ് ജേണലിസ്റ്റ്!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കും. താരം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്. 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി ഇതിനോടകം തന്നെ ക്ലബ്ബിന് വേണ്ടി നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് വളരെയധികം താല്പര്യമുണ്ട്. എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമാണ് ഈ വിഷയം പരിഗണിക്കുക എന്നുള്ളതാണ് ലയണൽ മെസ്സിയുടെ നിലപാട്.
അതേസമയം മെസ്സിയുടെ മുൻ ക്ലബ്ബായ ബാഴ്സക്ക് താരത്തെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്.ബാഴ്സ അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തിയിരുന്നു.മാത്രമല്ല പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.
എന്നാൽ ബാഴ്സക്ക് നിരാശ നൽകുന്ന ഒരു കാര്യമാണ് ഇപ്പോൾ സ്പാനിഷ് ജേണലിസ്റ്റായ ഗില്ലം ബലാഗ് പറഞ്ഞിട്ടുള്ളത്. അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാൻ തയ്യാറാണെന്നും അദ്ദേഹം അടുത്ത സീസണിൽ ബാഴ്സയിലേക്ക് എത്തില്ല എന്നുമാണ് ബലാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TNT സ്പോർട്സ് അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Spanish Journalist Dims Barcelona’s Hopes of Signing Messi in 2023 https://t.co/MSkW7dQfkW
— PSG Talk (@PSGTalk) October 29, 2022
” ഇന്ന് ലയണൽ മെസ്സിയുടെ മുന്നിലേക്ക് പിഎസ്ജി ഒരു രണ്ട് വർഷത്തെ കരാർ നീട്ടി നൽകിയാൽ തീർച്ചയായും ലയണൽ മെസ്സി അതിൽ ഒപ്പുവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഈ സീസണിന് ശേഷം ബാഴ്സയിൽ എത്താൻ സാധ്യതയില്ല. പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ ഖത്തർ വേൾഡ് കപ്പ് അവസാനിക്കും വരെ സമയം ആവശ്യമാണ് ” ഇതാണ് ഗില്ലം ബലാഗ് പറഞ്ഞിട്ടുള്ളത്.
നിലവിൽ മെസ്സി പിഎസ്ജിയിൽ ഹാപ്പിയാണ്. പക്ഷേ അദ്ദേഹം ഈ സീസണിന് ശേഷം ഇവിടെ കളിക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.