MNM ത്രയത്തിൽ ഇപ്പോഴും ആശങ്കയുണ്ട് : പുരോഗതി കൈവരിക്കേണ്ട ഭാഗം വ്യക്തമാക്കി പണ്ഡിറ്റ്!

തകർപ്പൻ പ്രകടനമാണ് നിലവിൽ പിഎസ്ജി ഈ സീസണിൽ പുറത്തെടുക്കുന്നത്. ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി ഈ സീസണിൽ പരാജയം അറിഞ്ഞിട്ടില്ല. അതിൽ പ്രധാനമായും വലിയ പങ്കുവഹിക്കുന്നത് മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമാണ്. ഈ മൂന്ന് താരങ്ങളും നിലവിൽ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ RMC സ്പോർട്ടിന്റെ ഫുട്ബോൾ പണ്ഡിറ്റായ ജെറോം റോതൻ ഈ മൂന്ന് പേരിലും പൂർണ്ണമായും തൃപ്തനല്ല. എന്തെന്നാൽ ഈ മൂന്നു താരങ്ങളും ഡിഫന്റ് ചെയ്യുന്നതിൽ ഇപ്പോഴും പിറകിലാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. പന്ത് കൈവശമില്ലാത്ത സമയത്ത് ഇവരുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നും റോതൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ പിഎസ്ജി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നുള്ളത് പന്ത് കൈവശമില്ലാത്ത സമയത്തുള്ള പ്രശ്നമാണ്.പിഎസ്ജിയുടെ പക്കലിൽ നിന്നും പന്ത് നഷ്ടമാകുമ്പോൾ അത് തിരിച്ചു പിടിക്കാൻ മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളും സഹായിക്കേണ്ടതുണ്ട്.പക്ഷേ അത് ഞാൻ മൂന്നു താരങ്ങളും ഇപ്പോൾ ചെയ്യുന്നില്ല.അതുകൊണ്ടുതന്നെ ഈ ടീം നിലവിൽ വളരെ ദുർബലമാണ് എന്നാണ് ഞാൻ പറയുകയുള്ളൂ. മുന്നേറ്റ നിര എത്ര മികച്ച രൂപത്തിൽ കളിച്ചാലും പന്ത് കൈവശമില്ലാത്ത സമയത്ത് ടീം അപകടത്തിലാണ്. പന്ത് നഷ്ടപ്പെടുമ്പോൾ അവർ പിൻവാങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പിഎസ്ജി ഒരുപാട് അവസരങ്ങൾ വഴങ്ങുന്നു.ഈ കാര്യത്തിലാണ് ഇപ്പോൾ ക്ലബ്ബ് ഇംപ്രൂവ് ആകേണ്ടത് ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഈ മൂന്ന് താരങ്ങളും മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. അതായത് പിഎസ്ജി ഈ സീസണിൽ നേടിയ ആകെ 50 ഗോളുകളിൽ 40 എണ്ണം നേടിയത് ഈ മൂന്ന് താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *