ഇതൊക്കെ മെസ്സിക്ക് സാധാരണ കാര്യം മാത്രം : ഹൂലിയൻ ആൽവരസ്
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലയണൽ മെസ്സി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.രണ്ടുഗോളും രണ്ട് അസിസ്റ്റുമായിരുന്നു മെസ്സി നേടിയിരുന്നത്. ഇതോടുകൂടി ഈ സീസണിൽ ക്ലബ്ബിന് വേണ്ടി 11 ഗോളുകളും 12 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.
ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ ഈ മികച്ച പ്രകടനത്തെ കുറിച്ച് അർജന്റൈൻ സഹതാരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സാധാരണമായ ഒരു കാര്യം മാത്രമാണ് എന്നാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരത്തിനു ശേഷം ESPN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആൽവരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manchester City Forward Alvarez Reacts to Messi’s Dominant Second Season at PSG https://t.co/SdYusH4EW6
— PSG Talk (@PSGTalk) October 26, 2022
” ലയണൽ മെസ്സിക്ക് ഇതൊരു മികച്ച സീസണാണ്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സാധാരണമായ ഒരു കാര്യമാണ്.വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ തീർച്ചയായും ഇത് അർജന്റീനയുടെ ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഹൂലിയൻ ആൽവരസ് പറഞ്ഞു.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടിയും മെസ്സി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ ആയിരുന്നു മെസ്സി നേടിയിരുന്നത്. ഇനി ഖത്തർ വേൾഡ് കപ്പിലാണ് മെസ്സി അർജന്റീനക്ക് വേണ്ടി മാറ്റുരക്കുക.