എന്നെ വളരെയധികം സഹായിച്ചു, അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ് : പിഎസ്ജി സഹതാരത്തെക്കുറിച്ച് റൂയിസ്!
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മധ്യനിര താരമായ ഫാബിയാൻ റൂയിസ് നാപോളി വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. സീസണിന്റെ തുടക്കത്തിൽ താരത്തിന് അവസരങ്ങൾ നന്നേ കുറവായിരുന്നു. എന്നാലിപ്പോൾ താരത്തിന് അവസരങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഏതായാലും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പിഎസ്ജിയിലെ തന്റെ സഹതാരമായ മാർക്കോ വെറാറ്റിയെ കുറിച്ച് ചില കാര്യങ്ങൾ റൂയിസ് പറഞ്ഞിട്ടുണ്ട്.വെറാറ്റി ഇവിടെ തന്നെ വളരെയധികം സഹായിച്ചു എന്നാണ് റൂയിസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെയധികം എളുപ്പമുള്ള കാര്യമാണെന്നും റൂയിസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Fabián Ruiz (26) on Marco Verratti’s impact at PSG:
— Get French Football News (@GFFN) October 25, 2022
“Verratti is a player I already knew, of course. For the first few days, as I was speaking Italian, he helped me as much as he could. We have some great players, and one of them is Marco Verratti.”https://t.co/FNXftGmKh9
” എനിക്ക് നേരത്തെ തന്നെ അറിയാവുന്ന താരമാണ് വെറാറ്റി.അദ്ദേഹം വളരെ നല്ല താരമാണ്. മാത്രമല്ല വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തിയുമാണ്.എന്റെ തുടക്കത്തിൽ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.കഴിയാവുന്ന രൂപത്തിലൊക്കെ അദ്ദേഹം എന്നെ സഹായിച്ചു.അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്.ഒരുപാട് മികച്ച ക്വാളിറ്റികൾ അദ്ദേഹത്തിനുണ്ട്.ഞങ്ങൾക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. അതിലുള്ള ഒരു താരമാണ് മാർക്കോ വെറാറ്റി ” ഫാബിയാൻ റൂയിസ് പറഞ്ഞു.
സ്പാനിഷ് താരമായ റൂയിസ് 2027 വരെയുള്ള ഒരു കരാറിലാണ് പിഎസ്ജിയുമായി ഒപ്പ് വെച്ചിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 9 മത്സരങ്ങളാണ് ഇതുവരെ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി കേവലം 24 മിനിറ്റുകൾ മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.കൂടുതൽ അവസരങ്ങൾ താരത്തിന് ഇനി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.