വരാനെക്ക് വേൾഡ് കപ്പ് നഷ്ടമാവുമോ? പുതിയ റിപ്പോർട്ടുകൾ പുറത്ത്!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ചെൽസിയായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.ജോർഗീഞ്ഞോയിലൂടെ ചെൽസി ലീഡ് നേടിയെങ്കിലും കാസമിറോയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു വാങ്ങുകയായിരുന്നു.

ഈ മത്സരത്തിൽ പ്രതിരോധനിരയിലെ സൂപ്പർതാരമായ റാഫേൽ വരാനക്ക് പരിക്കേറ്റത് യുണൈറ്റഡിന് തിരിച്ചടി ഏൽപ്പിച്ച കാര്യമായിരുന്നു.മത്സരത്തിന്റെ അറുപതാം മിനിട്ടിലാണ് വരാനക്ക് പരിക്കേറ്റത്. താരത്തിന്റെ കാൽ തുടക്കാണ് പരിക്ക് പിടിപെട്ടിരിക്കുന്നത്. കരഞ്ഞ് കൊണ്ടായിരുന്നു വരാനെ കളം വിട്ടിരുന്നത്.

താരത്തിന് ഖത്തർ വേൾഡ് കപ്പ് നഷ്ടമാവാൻ സാധ്യതയുണ്ട് എന്നുള്ള വിലയിരുത്തലുകളായിരുന്നു തുടക്കത്തിൽ വന്നിരുന്നത്.എന്നാൽ അദ്ദേഹത്തിന്റെ ഇഞ്ചുറിയുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്ത് വിട്ടിട്ടുണ്ട്. അതായത് മൂന്ന് ആഴ്ചയാണ് വരാനെക്ക് വിശ്രമം വേണ്ടിവരിക. അതിനുശേഷം താരം കളത്തിലേക്ക് മടങ്ങി എത്തിയേക്കും.

നവംബർ 22 ആം തീയതി ഓസ്ട്രേലിയക്കെതിരെയാണ് ഫ്രാൻസ് ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം കളിക്കുക.ഈ മത്സരത്തിനു മുന്നേ പരിക്ക് ഭേദമായി കൊണ്ട് അദ്ദേഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് വരാനെയെ വേൾഡ് കപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേക്കും.ഫ്രഞ്ച് എങ്കോളോ കാന്റെക്ക് വേൾഡ് കപ്പ് നഷ്ടമാവും എന്നുറപ്പായത് ഫ്രാൻസിന് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *