സാമൂഹിക സേവനത്തിനുള്ള ആദ്യത്തെ സോക്രട്ടീസ് അവാർഡ് സ്വന്തമാക്കി സാഡിയോ മാനെ!

ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാരം സമ്മാനിച്ചിരുന്നത്.സൂപ്പർ താരം കരീം ബെൻസിമയാണ് ഇത്തവണത്തെ പുരസ്കാരം നേടിയത്.ഇതോടൊപ്പം തന്നെ പുതുതായി ഒരു അവാർഡും ഇത്തവണ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയിരുന്നു.

ബ്രസീലിയൻ ഇതിഹാസമായ സോക്രട്ടീസ് ഓർമ്മക്കായാണ് ഫ്രാൻസ് ഫുട്ബോൾ സോക്രട്ടീസ് അവാർഡ് ഏർപ്പെടുത്തിയത്. മികച്ച സാമൂഹിക സേവനത്തിനുള്ള ഒരു പുരസ്കാരമാണിത്.ഈ പ്രഥമ സോക്രട്ടീസ് അവാർഡ് നേടിയത് ബയേണിന്റെ സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയാണ്. തന്റെ രാജ്യമായ സെനഗലിൽ അദ്ദേഹം നടത്തിയ സാമൂഹിക സേവനങ്ങൾ കാരണമാണ് ഈ പുരസ്കാരം മാനെക്ക് ലഭിച്ചിട്ടുള്ളത്.

സെനഗലിലെ ബാമ്പാലിയിലായിരുന്നു മാനെ ജനിച്ചിരുന്നത്. അവിടെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തുന്നുണ്ട്.ഹോസ്പിറ്റലുകളും സ്കൂളുകളും അദ്ദേഹം അവിടെ നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല ഒരു പെട്രോൾ സ്റ്റേഷൻ 4ജി സംവിധാനവും അദ്ദേഹം തന്നെ ഗ്രാമത്തിൽ ഒരുക്കിയിരുന്നു.രണ്ടായിരത്തോളം കുടുംബങ്ങളാണ് ആ ഗ്രാമത്തിൽ ഉള്ളത്. ഈ കുടുംബങ്ങൾക്കെല്ലാം മാസാമാസം 70 യുറോയും മാനെ സംഭാവനയായി കൊണ്ട് നൽകുന്നുണ്ട്.

തീർച്ചയായും അർഹിച്ച പുരസ്കാരം തന്നെയാണ് മാനേ സ്വന്തമാക്കിയിട്ടുള്ളത് എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.താൻ വളരെയധികം ഹാപ്പിയാണ് എന്നാണ് ഇതിനെക്കുറിച്ച് മാനെ പറഞ്ഞത്. ആളുകൾ അവരുടെ വീടുകളിൽ മെച്ചപ്പെട്ട സ്ഥിതിയോട് കൂടി ജീവിക്കുന്നത് തന്റെ സന്തോഷം വർദ്ധിപ്പിക്കുന്നതാണെന്നും മാനെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *