റയലിനെതിരെയുള്ള പരാജയം,റഫറിമാരെ ഡ്രസിങ് റൂമിൽ നേരിട്ട് ലാപോർട്ട!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്.റയലിന് വേണ്ടി ബെൻസിമ,വാൽവെർദേ,റോഡ്രിഗോ എന്നിവർ ഗോളുകൾ നേടിയപ്പോൾ ബാഴ്സയുടെ ആശ്വാസഗോൾ നേടിയത് ഫെറാൻ ടോറസായിരുന്നു.

ഈ മത്സരത്തിലെ റഫറിയുടെ ചില തീരുമാനങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.മത്സരത്തിൽ റയലിന് അനുകൂലമായ പെനാൽറ്റി റഫറി വിധിച്ചിരുന്നു. എന്നാൽ അതുപോലെ ഒരു സാഹചര്യം ലെവന്റോസ്ക്കിയുടെ കാര്യത്തിൽ ഉണ്ടായിട്ടും റഫറി ബാഴ്സക്ക് പെനാൽറ്റി നൽകിയിരുന്നില്ല. ഇത് ഉയർത്തി കാണിച്ചു കൊണ്ടായിരുന്നു എഫ്സി ബാഴ്സലോണ ആരാധകർ റഫറിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്.

അത് മാത്രമല്ല റഫറിമാരുടെ ഈ തീരുമാനങ്ങളിൽ ബാഴ്സ പ്രസിഡന്റ് ജോയൻ ലാപോർട്ട ഒട്ടും തൃപ്തനായിരുന്നില്ല. അതുകൊണ്ടുതന്നെ മത്സരശേഷം അദ്ദേഹം റഫറിമാരുടെ ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ചിരുന്നു. എന്നിട്ട് മത്സരത്തിലെ ചില സംഭവ വികാസങ്ങളെ കുറിച്ച് തുടർച്ചയായി വിശദീകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇക്കാര്യം മത്സരത്തിലെ റഫറി മാച്ച് റിപ്പോർട്ടിലാണ് അറിയിച്ചിട്ടുള്ളത്.മാത്രമല്ല മറ്റൊരു കാര്യം കൂടി ഇദ്ദേഹം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാതെ ലാപോർട്ടയോട് ഡ്രസിങ് റൂം വിട്ട് പോവാനും ആവശ്യപ്പെട്ടു എന്നുള്ളതും റഫറി അറിയിച്ചിട്ടുണ്ട്.ഏതായാലും റഫറിമാരുടെ മത്സരത്തിലെ തീരുമാനങ്ങളിൽ ബാഴ്സ പ്രസിഡന്റ് കടുത്ത അസംതൃപ്തനാണ്. അതിന്റെ ഫലമെന്നോണമാണ് ലാപോർട്ട റഫറിമാരുടെ ഡ്രസ്സിംഗ് റൂമിൽ പ്രവേശിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *