പിഎസ്ജി തന്റെ കരിയറിലെ വലിയ ചുവടുവെപ്പെന്ന് ഇകാർഡി
പിഎസ്ജിയിൽ ചേർന്നത് തന്റെ കരിയറിലെ വലിയ ചുവടുവെപ്പാണെന്നാണ് താൻ കരുതുന്നതെന്ന് അർജന്റൈൻ താരം മൗറോ ഇകാർഡി. പിഎസ്ജിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. താരത്തിനെ പെർമനന്റ് ആയി സൈൻ ചെയ്യാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അതിലുള്ള സന്തോഷവും താരം രേഖപ്പെടുത്തി. കഴിഞ്ഞ വർഷമായിരുന്നു താരം ഇന്റർമിലാൻ വിട്ട് ലോണിൽ പിഎസ്ജിയിലേക്ക് ചേക്കേറിയത്. പിഎസ്ജിയിലും തന്റെ പ്രകടനമികവ് തുടരാൻ താരത്തിന് സാധിച്ചിരുന്നു. മുപ്പത്തിയൊന്ന് മത്സരങ്ങൾ കളിച്ച താരം ഇരുപത് ഗോളുകൾ നേടിയിരുന്നു. കൂടാതെ ക്ലബിനൊപ്പം ലീഗ് വൺ കിരീടം നേടാനും സാധിച്ചു. ചാമ്പ്യൻസ് ലീഗിലും തിളങ്ങാൻ ഇകാർഡിക്ക് സാധിച്ചിരുന്നു. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ താരം നേടിയിരുന്നു.
Former #Inter forward Mauro Icardi has claimed his move to #ParisSaintGermain was ‘a big step in my career’. #SerieA #Ligue1 #PSG #FCIM https://t.co/QvAlWCFb6b pic.twitter.com/8sMehTcfMJ
— footballitalia (@footballitalia) July 2, 2020
” എന്നെ സംബന്ധിച്ചെടുത്തോളം വലിയ പ്രാധാന്യമേറിയ ഒന്നാണിത്. എന്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പാണ് പിഎസ്ജിയിലേക്കുള്ള ഈ മാറ്റം. പിഎസ്ജിക്ക് വേണ്ടി നല്ല രീതിയിൽ കളിക്കാനും കിരീടങ്ങൾ നേടാനും ഉയരങ്ങൾ കീഴടക്കാനും അതിയായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത്കൊണ്ടാണ് പിഎസ്ജിയിൽ എത്തിയതും.അത്കൊണ്ട് തന്നെ എന്റെ കരിയറിൽ പുരോഗതി വരുത്താനും ഞാൻ ശ്രമിച്ചു കൊണ്ടിരിക്കും ” ഇകാർഡി അഭിമുഖത്തിൽ പറഞ്ഞു. രണ്ട് വർഷം സാംപടോറിയയിലും ആറു വർഷം ഇന്റർമിലാനിലും കളിച്ച ശേഷമാണ് താരം ലീഗ് വണ്ണിലേക്ക് എത്തുന്നത്. ആകെ 219 സിരി എ മത്സരങ്ങളിൽ നിന്ന് 121 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
Now on Naija Reports
— Naija Reports (@naija_reports) July 2, 2020
Mauro Icardi: “I Left Inter For PSG As I Wanted To Win Titles & Get To A Higher Level”https://t.co/428oLrzWkw pic.twitter.com/4GjBX6PQkp