പണമെറിഞ്ഞ് പുതിയ താരങ്ങളെയെത്തിക്കണം,ആവിശ്യവുമായി പെപ് ഗ്വാർഡിയോള

വരുന്ന സീസണിലേക്ക് പുതിയ താരങ്ങളെ എത്തിക്കണമെന്ന ആവിശ്യവുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇക്കാര്യം സിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക്കുമായി ചർച്ച ചെയ്തതായും പെപ് അറിയിച്ചു. ലിവർപൂളിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം സിറ്റി വിട്ട കോമ്പനി, ഡേവിഡ് സിൽവ, ഫെർണാണ്ടിഞ്ഞോ, സെർജിയോ അഗ്വേറൊ എന്നീ താരങ്ങൾക്ക് പകരക്കാരെ ഉടനെ കണ്ടെത്തണമെന്നാണ് പെപ് ഗ്വാർഡിയോളയുടെ ആവിശ്യം. ഇവർക്കെല്ലാം വയസ്സ് കൂടിവരികയാണെന്നും പുതിയ താരങ്ങളെ ആവിശ്യമാണ് എന്നുമാണ് പെപ് ടീമിനെ അറിയിച്ചിരിക്കുന്നത്. വരുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ കുറച്ചധികം പണം മുടക്കാൻ അനുമതിയും അദ്ദേഹം ആവിശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗ് കിരീടം ശക്തിപ്പെടുത്തണമെങ്കിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തെണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

” ചില താരങ്ങൾക്ക് പകരക്കാരെ കണ്ടത്തേണ്ടതുണ്ട്. ചില ഭാഗങ്ങളിൽ പുതിയ താരങ്ങളെ അത്യാവശ്യമാണ്. അത് നിലവിലെ താരങ്ങളുടെ ക്വാളിറ്റിയുടെ അഭാവം കൊണ്ടല്ല. എന്തെന്നാൽ കോമ്പനി ഇപ്പോൾ ടീമിനൊപ്പമില്ല. ഫെർണാണ്ടിഞ്ഞോ, ഡേവിഡ് സിൽവ, സെർജിയോ അഗ്വേറൊ എന്നിവർക്ക് കരാർ ഒരു വർഷം കൂടിയേ ഒള്ളൂ. അവർ കരാർ പുതുക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ അവർക്ക് പകരക്കാരെ കണ്ടത്തേണ്ടതുണ്ട്. ഇതൊരിക്കലും മോശമായ കാര്യമോ നാണക്കേട് ഉണ്ടാക്കുന്ന കാര്യമോ അല്ല. ഇത് ഫുട്‍ബോളുമായും വയസ്സുമായും ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെ ചില സാഹചര്യങ്ങളിൽ ഉണ്ടാവുന്ന സാധാരണ കാര്യങ്ങളാണ്. എന്തായാലും ഇത് സംഭവിക്കുക തന്നെ ചെയ്യും. ടീം വിടണോ എന്നുള്ളത് താരങ്ങൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. അവർക്ക് ഇവിടെ തുടരാൻ താല്പര്യമില്ലെങ്കിൽ ക്ലബ് വിടാം. ലിറോയ് സാനെ ചെയ്തത് പോലെ ” ഗ്വാർഡിയോള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *