700 ന്റെ നിറവിൽ റൊണാൾഡോ, തകർപ്പൻ പ്രകടനത്തെ പ്രശംസിച്ച് ടെൻ ഹാഗ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർടണെ പരാജയപ്പെടുത്തിയത്.ഇവോബിയുടെ ഗോളിൽ യുണൈറ്റഡ് പിറകിൽ പോയെങ്കിലും ആന്റണിയുടെ ഗോളിൽ പിടിക്കുകയായിരുന്നു. പിന്നീട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ പകരക്കാരനായ എത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്.ഈ പ്രീമിയർ ലീഗിലെ ആദ്യ ഗോളാണ് റൊണാൾഡോ നേടിയത്.മാത്രമല്ല കരിയറിൽ 700 ക്ലബ്ബ് ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് കഴിഞ്ഞു.യുണൈറ്റഡിന് വേണ്ടി നേടുന്ന 144ആം ഗോളായിരുന്നു ഇത്.
ഏതായാലും മികച്ച പ്രകടനത്തിനുശേഷം യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് റൊണാൾഡോയെ പ്രശംസിച്ചിട്ടുണ്ട്. ഒരു മാസീവ് പ്രകടനമാണ് റൊണാൾഡോ നടത്തിയതെന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേരുന്നു എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
700 CLUB GOALS FOR CRISTIANO RONALDO 🐐 pic.twitter.com/Ot4ctJ8MH3
— GOAL (@goal) October 9, 2022
‘ റൊണാൾഡോയിൽ നിന്നും ഇന്ന് ഒരു മാസീവ് പ്രകടനമാണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.പ്രീമിയർ ലീഗിൽ ഈ സീസണൽ അദ്ദേഹം നേടുന്ന ആദ്യത്തെ ഗോളാണ് ഇത്.വരും മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടാൻ ഇത് അദ്ദേഹത്തെ സഹായിക്കും. ടീമിലെ എല്ലാ താരങ്ങളും വിന്നിങ് ആറ്റിറ്റ്യൂഡുമായാണ് കളിച്ചത്.ടീമിന്റെ സ്പിരിറ്റ് നല്ലതായിരുന്നു. ഇനിയും ഞങ്ങൾ ഇംപ്രൂവ് ആവേണ്ടതുണ്ട് ” ടെൻ ഹാഗ് പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ആണ് യുണൈറ്റഡ് നേടിയിട്ടുള്ളത്.