നമ്മൾ ഗ്രേറ്റ് മെസ്സിയെ കണ്ടെത്തി : ബ്ലൈസ് മറ്റിയൂഡി പറയുന്നു.

തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമായിരുന്നു കഴിഞ്ഞ സീസണിൽ മെസ്സിക്ക് പിഎസ്ജിയിൽ ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോൾ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും കൈയ്യടി നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു സുന്ദരമായ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഏതായാലും ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് മുൻ പിഎസ്ജി ബ്ലൈസ് മറ്റിയൂഡി ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നമ്മൾ ഗ്രേറ്റ് മെസ്സിയെ കണ്ടെത്തി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നമ്മൾ എല്ലാവരും കാണാൻ ഇഷ്ടപ്പെട്ടിരുന്ന മെസ്സി ഇതായിരുന്നുവെന്നും മറ്റിയൂഡി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പുതിയ പരിതസ്ഥിതിയുമായി ഇണങ്ങി ചേരാനുള്ള സമയമായിരുന്നു കഴിഞ്ഞ സീസണിൽ മെസ്സി ആവശ്യപ്പെട്ടിരുന്നത്. ബാഴ്സ അദ്ദേഹത്തിന്റെ വീടും കുടുംബവുമായിരുന്നു. അവിടം വിട്ടുകൊണ്ട് പുതിയ രാജ്യത്തേക്കും പുതിയ കോമ്പറ്റീഷനിലേക്കും വരുമ്പോൾ തീർച്ചയായും അഡാപ്റ്റ് ചെയ്യാൻ ഒരല്പം സമയം വേണ്ടിവരും.നമ്മൾ എന്താണ് ലയണൽ മെസ്സിയിൽ നിന്നും പ്രതീക്ഷിച്ചത്,അതാണ് ഈ സീസണിൽ മെസ്സി ഇപ്പോൾ നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഈ കടമ്പ അദ്ദേഹം കടന്നു കഴിഞ്ഞു.നമ്മൾ ഇപ്പോൾ ഗ്രേറ്റ് മെസ്സിയെ കണ്ടെത്തിയിരിക്കുന്നു.നമ്മൾ കാണാൻ ഇഷ്ടപ്പെട്ടിരുന്ന മെസ്സിയാണ് ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പിഎസ്ജി വലിയ സന്തോഷത്തിലാണ് ” മറ്റിയൂഡി പറഞ്ഞു.

ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. 13 മത്സരങ്ങൾ കളിച്ച മെസ്സി 8 ഗോളുകളും 8 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *