മെസ്സി ക്യാമ്പ് നൗവിൽ ബോക്സ് ആവശ്യപ്പെട്ട സംഭവം, പിന്തുണയുമായി സുവാരസും!
പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ ഈയിടെ ചില വിവരങ്ങൾ ലീക്ക് ചെയ്തിരുന്നു.ലയണൽ മെസ്സി തന്റെ കരാർ പുതുക്കാൻ വേണ്ടി ബാഴ്സയോട് ആവശ്യപ്പെട്ട ചില ഡിമാന്റുകൾ ആയിരുന്നു ഇവർ പുറത്തുവിട്ടിരുന്നത്. അതിലൊന്നായിരുന്നു ലയണൽ മെസ്സി തനിക്കും സുവാരസിനും കുടുംബങ്ങൾക്കും ക്യാമ്പ് നൗവിൽ ഒരു പ്രത്യേക ബോക്സ് ആവശ്യപ്പെട്ടത്. എന്നാലിത് പലരും വിവാദമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മെസ്സിയുടെ അടുത്ത സുഹൃത്തായ ലൂയിസ് സുവാരസ് ഈ വിഷയത്തിൽ മെസ്സിക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. പ്രത്യേക ബോക്സ് ആവശ്യപ്പെടുന്നത് സാധാരണമായ ഒരു കാര്യമാണെന്നും തനിക്ക് അത്ലറ്റിക്കോയിലും നാഷണലിലും ഇത്തരത്തിലുള്ള ബോക്സുകൾ ഉണ്ട് എന്നുമാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ex-Lionel Messi Defends PSG Star’s Contract Demands Made to Barcelona https://t.co/h1bZp7ZYuL
— PSG Talk (@PSGTalk) October 2, 2022
‘ ഈ കോലാഹലങ്ങൾ എന്നെ എന്നെ രസിപ്പിക്കുകയാണ് ചെയ്യുന്നത്.എന്തെന്നാൽ ഇതൊക്കെ സാധാരണമായ ഒരു കാര്യം മാത്രമാണ്.ഇതിത്ര വലിയ വിഷയം ആക്കേണ്ട കാര്യമില്ല.നിങ്ങൾ ഒരു എലൈറ്റ് ഫുട്ബോൾ താരത്തിന്റെ കോൺട്രാക്ട് എടുത്തു പരിശോധിച്ചു നോക്കൂ.എല്ലാവർക്കും തങ്ങളുടെ സ്റ്റേഡിയത്തിൽ ബോക്സുകൾ ഉണ്ടായിരിക്കും. ഒരു ഉദാഹരണം പറയുകയാണെങ്കിൽ എനിക്ക് അത്ലറ്റിക്കോ മാഡ്രിഡിലും നിലവിലെ ക്ലബ്ബായ നാഷണലിലും ബോക്സുകൾ ഉണ്ട്.അതുകൊണ്ടാണ് ഈ കോലാഹലങ്ങൾ എന്നെ രസിപ്പിക്കുന്നത്. ശരിക്കും പറഞ്ഞാൽ മെസ്സി ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാക്കാനാണ് ശ്രമിച്ചത്. കാരണം മെസ്സിക്കും എനിക്കും രണ്ട് വ്യത്യസ്ത ബോക്സുകൾ വേണ്ടിടത്ത് ഒരു ബോക്സ് തന്നെ ഷെയർ ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. അല്ലായിരുന്നുവെങ്കിൽ അത് ബാഴ്സക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്യുക ” ഇതാണ് സുവാരസ് പറഞ്ഞത്.
മെസ്സിയുടെ ഒട്ടേറെ ഡിമാന്റുകൾ എൽ മുണ്ടോ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ എഫ്സി ബാഴ്സലോണയുടെ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു.എൽ മുണ്ടൊക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാഴ്സ അറിയിക്കുകയും ചെയ്തിരുന്നു.