സൂപ്പർതാരം ബ്രസീലിന്റെ ടീം ക്യാമ്പ് വിട്ടു!
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ പരാജയപ്പെടുത്തിയത്.റിച്ചാർലീസൺ രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നേടിയത് മാർക്കിഞ്ഞോസായിരുന്നു. അതേസമയം നെയ്മർ 2 അസിസ്റ്റുകളുമായി മത്സരത്തിൽ തിളങ്ങി നിൽക്കുകയും ചെയ്തു.
ഇനി ബ്രസീലിന്റെ അടുത്ത മത്സരം ടുണീഷ്യക്കെതിരെയാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12 മണിക്കാണ് ഈ മത്സരം നടക്കുക.പാരീസിൽ വെച്ച് തന്നെയായിരിക്കും ഈ മത്സരം അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുള്ള താരമാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ മിഡ്‌ഫീൽഡറായ ബ്രൂണോ ഗിമിറസ്.ഫ്രാൻസിൽ ബ്രസീലിന്റെ ദേശീയ ടീമിനൊപ്പം ആദ്യത്തെ ദിവസം ഈ താരം പരിശീലനം നടത്തുകയും ചെയ്തിരുന്നു.എന്നാൽ ഈ പരിശീലനത്തിനിടെ ബ്രൂണോക്ക് പരിക്കേൽക്കുകയായിരുന്നു.താരത്തിന്റെ ഇടത് കാൽതുടക്കാണ് പരിക്ക് പിടിപെട്ടിരിക്കുന്നത്.
Bruno Guimarães é liberado da Seleção e volta para a Inglaterra neste domingo
— ge (@geglobo) September 25, 2022
Meia do Brasil teve edema na coxa esquerda em primeiro dia de treino com a seleção brasileira na França pic.twitter.com/0w3uiEHF5M
അതുകൊണ്ടുതന്നെ ബ്രൂണോ ഇപ്പോൾ ബ്രസീലിന്റെ ടീം ക്യാമ്പ് വിട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലേക്കാണ് താരം തിരികെ പോയിട്ടുള്ളത്.ഇന്നലെയാണ് ബ്രൂണോ ക്യാമ്പ് വിട്ടത് എന്നുള്ള കാര്യം പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനോടൊപ്പമായിരിക്കും ബ്രൂണോ ചേരുക.
ഈ പ്രീമിയർ ലീഗിൽ കേവലം നാലു മത്സരങ്ങൾ മാത്രമാണ് ബ്രൂണോക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ താരത്തിന് സാധിച്ചിട്ടുമില്ല. എന്തായാലും ഉടൻ തന്നെ കളത്തിലേക്ക് തിരിച്ചെത്താമെന്നാണ് ഈ ബ്രസീലിയൻ സൂപ്പർ താരം പ്രതീക്ഷിക്കുന്നത്.