യുണൈറ്റഡിൽ എത്തിയത് വേൾഡ് കപ്പിൽ കളിക്കാൻ സഹായകരമാകും : ആന്റണി

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ ഏറ്റവും അവസാനത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. വൻ തുകയാണ് താരത്തിനു വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ആന്റണി യുണൈറ്റഡിനു വേണ്ടി ഗോൾ നേടുകയും ചെയ്തു. നിലവിൽ ബ്രസീലിന്റെ ദേശീയ ടീമിനൊപ്പമാണ് ആന്റണിയുള്ളത്.

ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫറിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ കളിക്കുന്നത് ബ്രസീലിന്റെ വേൾഡ് കപ്പ് ടീമിൽ ഇടം നേടാൻ സഹായകരമാകുമെന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. അതിന് അതിന്റേതായ ഒരു ഭാരമുണ്ട്.കാരണം യുണൈറ്റഡ് പ്രീമിയർ ലീഗിലാണ് കളിക്കുന്നത്. പ്രീമിയർ ലീഗിൽ കളിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു വെല്ലുവിളിയാണ് എന്നുള്ളത് എല്ലാവർക്കുമറിയാം. പക്ഷേ മികച്ച ലീഗിൽ കളിക്കുന്നത് വരുന്ന വേൾഡ് കപ്പിൽ സഹായകരമായേക്കും. രാജ്യവും ലീഗുമൊക്കെ മാറിയത് ഒരു വെല്ലുവിളി തന്നെയാണ്. പക്ഷേ ഇത്തരം ചാലഞ്ചുകൾ എന്നെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നു ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ആകെ 9 മത്സരങ്ങളിൽ നിന്നായി 316 മിനുട്ടാണ് ആന്റണി കളിച്ചിട്ടുള്ളത്. രണ്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. മാത്രമല്ല ബ്രസീലിന്റെ അണ്ടർ 23 ടീമിനൊപ്പം ഒളിമ്പിക്സ് ഗോൾഡ് മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *