മെസ്സിയെയും റൊണാൾഡോയെയും പിന്നിലാക്കി,ഫുട്ബോൾ ബിസിനസിന്റെ രാജാവായി എംബപ്പേ!

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലം ഫുട്ബോളിന്റെ എല്ലാ മേഖലകളെയും അടക്കി ഭരിച്ച സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഫുട്ബോളിലെ ബിസിനസ് മേഖലയും ഇവർ തന്നെയായിരുന്നു കയ്യടക്കി വെച്ചിരുന്നത്. എന്തെന്നാൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരങ്ങളിൽ ഈ രണ്ടു പേർ തന്നെയായിരുന്നു ഇക്കാലമത്രയും ഒന്നാം സ്ഥാനം പങ്കിട്ടിരുന്നത്.

എന്നാൽ മെസ്സിയുടെയും റൊണാൾഡോയുടെയും ഈ ആധിപത്യം ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.പിഎസ്ജി സൂപ്പർ താരമായ കിലിയൻ എംബപ്പേയാണ് ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരം.സ്പോർട്ടിക്കോയാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഫുട്ബോൾ ബിസിനസിന്റെ രാജാവ് ഇനി എംബപ്പേയാണ് എന്നാണ് പ്രമുഖ മാധ്യമമായ TYC ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

2022/23 സീസണിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരം എംബപ്പേയാണ്.125 മില്യൺ ഡോളറാണ് താരത്തിന്റെ സമ്പാദ്യം.105 മില്യൺ സാലറി ഇനത്തിലും 20 മില്യൺ സ്പോൺസർഷിപ് ഇനത്തിലുമാണ് എംബപ്പേക്ക് ലഭിക്കുന്നത്. അതേസമയം രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വരുന്നത്.113 മില്യൺ ഡോളറാണ് താരത്തിന്റെ സമ്പാദ്യം.53 മില്യൺ സാലറി ഇനത്തിലും 60 മില്യൺ സ്പോൺസർഷിപ്പ് ഇനത്തിലുമാണ് റൊണാൾഡോ സമ്പാദിക്കുന്നത്.

മൂന്നാം സ്ഥാനത്ത് മെസ്സി വരുന്നു.110 മില്യൺ ഡോളറാണ് മെസ്സി നേടുന്നത്.62 മില്യൺ സാലറിയും 48 മില്യൺ സ്പോൺസർഷിപ്പുമാണ് മെസ്സിക്ക് ഉള്ളത്.തൊട്ടു പിറകിൽ സഹതാരമായ നെയ്മർ വരുന്നു.91 മില്യൺ യുറോ സമ്പാദ്യമുള്ള നെയ്മർ 62 മില്യൺ സാലറിയും 35 മില്യൺ സ്പോൺസർഷിപ്പ് വരുമാനവും ആണ് കൈപ്പറ്റുന്നത്.

അതേസമയം ഈ കണക്കുകളിൽ ഏവരെയും ഞെട്ടിപ്പിച്ചത് മുൻ ബാഴ്സ ഇതിഹാസമായ ആൻഡ്രസ് ഇനിയേസ്റ്റയാണ്. ജപ്പാൻ ക്ലബ്ബായ വിസൽ കോബെക്ക് വേണ്ടി കളിക്കുന്ന താരം 30 മില്യൺ യൂറോ ഈ സീസണിൽ സമ്പാദിക്കുന്നുണ്ട്. ഈ പട്ടികയിൽ ഏഴാം സ്ഥാനമാണ് നേടിയിട്ടുള്ളത്.ഏതായാലും 10 പേരുടെ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *