മിന്നും പ്രകടനം നടത്തിയിട്ടും ബ്രസീൽ ടീമിൽ ഇടമില്ല, പ്രതികരിച്ച് ഗബ്രിയേൽ ജീസസ്!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് പുറത്തെടുക്കുന്നത്. 7 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.എന്നാൽ വരുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ ജീസസിന് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല അദ്ദേഹത്തിന്റെ സഹതാരമായ ഗബ്രിയേൽ മാർട്ടിനെല്ലിക്കും സ്ഥാനം ലഭിച്ചിരുന്നില്ല.ഇത് ആരാധകർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഏതായാലും സ്‌ക്വാഡിൽ സ്ഥാനം ലഭിക്കാത്തതിനോട് ജീസസ് ഇപ്പോൾ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. പരിശീലകന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും ടീമിൽ ഇടം ലഭിക്കാൻ വേണ്ടിയുള്ള തന്റെ പരിശ്രമങ്ങൾ തുടരുമെന്നുമാണ് ജീസസ് പറഞ്ഞിട്ടുള്ളത്.ESPN ബ്രസീലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീസസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 21, 2022
” പരിശീലകന്റെ തീരുമാനത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.ടിറ്റെയെ ഞാൻ ബഹുമാനിക്കുന്നു.എല്ലാ സ്റ്റാഫിനോടും എല്ലാ കമ്മീഷനോടും എനിക്ക് ബഹുമാനമുണ്ട്. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഞാനൊരു ബ്രസീലിയനാണ്.ഞാൻ എപ്പോഴും ബ്രസീൽ ടീമിന് വേണ്ടി വേരൂന്നിയ ഒരു താരമാണ്.അതിനോടൊപ്പം തന്നെ ഞാൻ മറ്റു താരങ്ങളെയും ബഹുമാനിക്കുന്നു. ഒരുപാട് ക്വാളിറ്റിയുള്ള താരങ്ങൾ ടീമിലുണ്ട്.ബ്രസീൽ ടീമിലേക്ക് മടങ്ങി എത്താൻ വേണ്ടി ഞാൻ എന്റെ പരമാവധി ബെസ്റ്റ് പ്രകടനം പുറത്തെടുക്കും ” ഇതാണ് ജീസസ് പറഞ്ഞിട്ടുള്ളത്.
സ്ട്രൈക്കർമാരായി കൊണ്ട് റിച്ചാർലീസൺ,പെഡ്രോ,ഫിർമിനോ എന്നിവരൊക്കെയാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. ബ്രസീലിനെ വേണ്ടി ഇതുവരെ 56 മത്സരങ്ങൾ കളിച്ച ജീസസ് 19 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇനി ഒക്ടോബർ ഒന്നാം തീയതി നടക്കുന്ന മത്സരത്തിൽ താരം ആഴ്സണലിന് വേണ്ടി കളത്തിൽ തിരിച്ചെത്തിയേക്കും.