അവസരങ്ങൾ തുലച്ചു,ബയേണിനോട് വീണ്ടും തോറ്റ് ബാഴ്സ,ലിവർപൂൾ വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ അത്ലറ്റിക്കോ തകർന്നടിഞ്ഞു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ബാഴ്സക്ക് തോൽവി. ഒരിക്കൽ കൂടി അലയൻസ് അരീനയിൽ ബാഴ്സയെ ബയേൺ പരാജയപ്പെടുത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ബാഴ്സ സൂപ്പർതാരങ്ങൾ തുലച്ചുകളഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ വിജയം നേടിയത്.ഇതോടെ ഗ്രൂപ്പിൽ ബയേൺ ഒന്നാം സ്ഥാനത്ത് എത്തി.

ലെവ,ഡെമ്പലെ,റാഫിഞ്ഞ എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയിൽ അണിനിരന്നത്.ലെവന്റോസ്ക്കിയും പെഡ്രിയുൾ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ നിരവധി സുവർണ്ണാവസരങ്ങൾ കളഞ്ഞ് കുളിക്കുകയായിരുന്നു.50ആം മിനുട്ടിൽ ലൂക്കാസ് ഹെര്‍ണാണ്ടസ് ഹെഡറിലൂടെയാണ് ബയേണിന് ലീഡ് നേടിക്കൊടുത്തത്. നാലു മിനിറ്റിനു ശേഷം സാനെ ഒരു സുന്ദര ഗോൾ കൂടി നേടിയതോടെ ബാഴ്സ പരാജയം സമ്മതിക്കുകയായിരുന്നു.ഇതോടെ ഒരിക്കൽ കൂടി ബയേണിനോട് ബാഴ്സ തലകുനിച്ചു മടങ്ങി.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ലിവർപൂൾ വിജയവഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ലിവർപൂൾ അയാക്സിനെ പരാജയപ്പെടുത്തിയത്.17ആം മിനുട്ടിൽ ജോട്ടയുടെ അസിസ്റ്റിൽ നിന്ന് സലാ ഗോൾ നേടുകയായിരുന്നു.എന്നാൽ അയാക്സ് ഇതിന് മറുപടി നൽകി പക്ഷെ 89ആം മിനുട്ടിൽ മാറ്റിപ്പ് നേടിയ ഹെഡർ ഗോൾ ലിവർപൂളിന് വിജയം സമ്മാനിച്ചു.

മറ്റൊരു മത്സരത്തിൽ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസൻ അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. വമ്പൻമാരായ പോർട്ടോയെ ബെൽജിയൻ ക്ലബ്ബായ ബ്രൂഗെ തകർത്തു വിട്ടിട്ടുണ്ട്. എതിരില്ലാത്ത നാലു ബ്രൂഗെ പോർട്ടോയെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ ഫ്രാങ്ക്‌ഫർട്ട് എതിരല്ലാത്ത ഒരു ഗോളിന് മാഴ്സെയെ തോൽപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *