മെസ്സിയുടെ കാലിൽ പന്ത് ലഭിച്ചു കഴിഞ്ഞാൽ അതൊരിക്കലും പാഴാവില്ല,അദ്ദേഹത്തെ പാരീസിൽ കാണുന്നത് തന്നെ സന്തോഷമാണ്: മുൻ താരം
കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ ഒരു മികച്ച തുടക്കമാണ് ലയണൽ മെസ്സിക്ക് പിഎസ്ജിയിൽ ലഭിച്ചിട്ടുള്ളത്.ലീഗ് വണ്ണിൽ മൂന്ന് ഗോളുകളും 7 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കിയ താരവും മെസ്സി തന്നെയാണ്.
ഏതായാലും മെസ്സിയെ പിഎസ്ജിയുടെ മുൻ സ്ട്രൈക്കറായിരുന്ന ഫാബ്രീസ് പാൻക്രെറ്റ് പ്രശംസിച്ചിട്ടുണ്ട്. മെസ്സിയുടെ കാലിൽ പന്ത് ലഭിച്ചു കഴിഞ്ഞാൽ അത് ഒരിക്കലും വേസ്റ്റാവില്ലന്നും മറിച്ച് അതൊരു ട്രീറ്റാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സിയെ പാരീസിൽ കാണുന്നത് തന്നെ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഫാബ്രിസിന്റെ വാക്കുകൾ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” പഴയ മെസ്സിയെ നമ്മൾ കണ്ടെത്തി എന്നുള്ളത് ഞാൻ പറയുന്നില്ല.മറിച്ച് സത്യമെന്തെന്നാൽ പഴയ മെസ്സിയെ നമുക്ക് ഇപ്പോഴും നഷ്ടമായിട്ടില്ല എന്നുള്ളതാണ്.അദ്ദേഹം അഡാപ്റ്റേഷന്റെ ഒരു ഘട്ടത്തിലായിരുന്നു. 20 വർഷം ഒരു ക്ലബ്ബിൽ ചിലവഴിച്ചതിനുശേഷം ക്ലബ്ബ് മാറുമ്പോൾ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ്. ക്ഷമയും ആവശ്യമാണ്. ഇന്നിപ്പോൾ അദ്ദേഹം ചെയ്യുന്നത് എന്താണോ അതാണ് മെസ്സി. ശരിയാണ് അദ്ദേഹം കൂടുതൽ ഗോളുകൾ നേടുന്നില്ല എന്നുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ വിഷനും പാസുകളും ഒക്കെ നോക്കൂ. അദ്ദേഹം ഉണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ് “.
Lionel Messi Playing in Paris a ‘Pleasure,’ Former PSG Striker Says https://t.co/MeZ2UPTnsz
— PSG Talk (@PSGTalk) September 12, 2022
” അദ്ദേഹം പാരീസിൽ കളിക്കുന്നത് കാണുന്നത് തന്നെ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹത്തിലേക്ക് പന്ത് എത്തിക്കഴിഞ്ഞാൽ അത് വേസ്റ്റാവില്ല, മറിച്ച് അതൊരു ട്രീറ്റാണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് ബോൾ. അത് വെച്ച് മെസ്സി ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളോട് മെസ്സിയുടെ കളികാണാൻ പണം നൽകാമെന്ന് ഞാൻ പറയാറുണ്ട്.അദ്ദേഹത്തിന്റെ പേരിനു വേണ്ടിയാണ് ക്ലബ്ബ് എടുത്തത് എന്നാണ് പലരും കരുതുന്നത്.പക്ഷേ അങ്ങനെയല്ല.മെസ്സി ആവട്ടെ ഇതൊരു വെല്ലുവിളിയായി കൊണ്ടാണ് ഏറ്റെടുത്തിരിക്കുന്നത്. കാരണം ഇത് ചെയ്തു തീർക്കാൻ അദ്ദേഹത്തിന് കപ്പാസിറ്റി ഉണ്ട് ” ഇതാണ് ഫാബ്രിസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സിയുടെ ഈ പ്രകടനം അർജന്റീന ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. കാരണം വരുന്ന വേൾഡ് കപ്പിൽ അവരെ നയിക്കേണ്ടത് ഇതേ മെസ്സിയാണ്.