PSG യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല,എംബപ്പേയുടെ സ്വഭാവത്തിൽ നെയ്മർക്ക് കടുത്ത അതൃപ്തി,ഇടപെട്ട് റാമോസ്!
ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം പെനാൽറ്റി ഗേറ്റ് വിവാദമാണ്.നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ഈ വിവാദത്തോടെ കൂടി മറ നീക്കി കൊണ്ട് പുറത്തേക്ക് വന്നിരുന്നു. മുഖത്തോട് മുഖം നോക്കാൻ പോലും വിസമ്മതിക്കുന്ന നെയ്മറെയും എംബപ്പേയെയും മത്സരങ്ങളിൽ കാണാൻ സാധിച്ചിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിട്ടുണ്ടെന്നും ഇരുവരും തമ്മിൽ നല്ല ബന്ധത്തിലാണ് ഉള്ളതെന്നും പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രമുഖ ഫുട്ബോൾ മാധ്യമമായഗോൾ ഡോട്ട് കോം ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് പിഎസ്ജിയിൽ ഇപ്പോഴും പ്രശ്നങ്ങൾക്ക് അവസാനമായിട്ടില്ല.നെയ്മറും എംബപ്പേയും തമ്മിൽ ഇപ്പോഴും അസ്വാരസങ്ങളുണ്ട്. എംബപ്പേയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും നെയ്മർ കടുത്ത അസംതൃപ്തനാണ് എന്നാണ് റിപ്പോർട്ടുകൾ.
പെനാൽറ്റി ഗേറ്റ് വിവാദത്തിന് കാരണക്കാരനായ എംബപ്പേയാണ് എന്നാണ് നെയ്മർ വിശ്വസിക്കുന്നത്.നെയ്മറുടെ ഡ്രസ്സിംഗ് റൂമിലെ സ്വാധീനം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ അതൃപ്തിയുള്ള എംബപ്പേ കളത്തിനകത്തും പുറത്തും സെൽഫിഷായി കൊണ്ട് പെരുമാറുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർക്ക് എംബപ്പേ പാസ് നൽകാത്തത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. മാത്രമല്ല നെയ്മർക്കും ഇക്കാര്യത്തിൽ കടുത്ത എതിർപ്പുണ്ട്.
— i♡Sportzz (@iheartsportzz) September 12, 2022
എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഡ്രസ്സിംഗ് റൂമിനെ ബാധിക്കാതിരിക്കാൻ നെയ്മർ പരമാവധി ശ്രമിക്കുന്നുണ്ട്. മാത്രമല്ല സൂപ്പർതാരം സെർജിയോ റാമോസും ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.ഡ്രസിങ് റൂമിനെ ഇതൊന്നും ബാധിക്കരുത് എന്നുള്ള ഉപദേശമാണ് നെയ്മർക്ക് റാമോസ് നൽകിയിട്ടുള്ളത്. മാത്രമല്ല ക്യാമറക്ക് മുന്നിലെങ്കിലും നല്ല രൂപത്തിൽ പെരുമാറാൻ നെയ്മർക്കും എംബപ്പേക്കും പരിശീലകൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഇതൊന്നും നെയ്മറുടെ പ്രകടനത്തെ ബാധിച്ചിട്ടില്ല എന്നുള്ളത് മാത്രമല്ല നെയ്മർ കൂടുതൽ മികവിലേക്ക് ഉയരുകയാണ് ചെയ്തിട്ടുള്ളത്. ഈ സീസണിൽ ആകെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് പത്തു ഗോളുകളും 7 അസിസ്റ്റുകളും ആണ് ഈ ബ്രസീലിയൻ സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്.