ഞാൻ വന്നതിനു ശേഷം ബാഴ്സ മെച്ചപ്പെട്ടു, ലക്ഷ്യം UCL കിരീടമല്ലെങ്കിൽ വീട്ടിലിരുന്നാൽ പോരേ: സാവി

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിലിറങ്ങുന്നുണ്ട്. വിക്ടോറിയ പ്ലസനാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിരുന്നു. ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണെന്നും അല്ലെങ്കിൽ താൻ വീട്ടിൽ ഇരിക്കുമായിരുന്നു എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. താൻ ബാഴ്സയുടെ പരിശീലകനായതിനുശേഷം ടീം മെച്ചപ്പെട്ടിട്ടുണ്ടെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ലക്ഷ്യവും സ്വപ്നവും ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് തന്നെയാണ്. അതിനുവേണ്ടി ഞങ്ങൾ പോരാടും.ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമല്ലെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കുമായിരുന്നു. ഞങ്ങൾ ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളാണ് എന്ന് പറയൽ കഠിനമാണ്. കാരണം കഴിഞ്ഞ സീസണിൽ ഞങ്ങൾ യൂറോപ്പ ലീഗിലായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ തീർച്ചയായും വിനയത്തോടെ ഇരിക്കേണ്ടതുണ്ട്. ഞാൻ നവംബറിൽ ടീമിന്റെ പരിശീലകനായ ചുമതലയേറ്റ ശേഷം എല്ലാ മേഖലകളിലും ടീം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഇനിയും പുരോഗതി വർധിപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ റിസൾട്ടുകളാണ് ഞങ്ങളുടെ വിജയത്തെ ജഡ്ജ് ചെയ്യുക. ഞങ്ങളുടെ പുരോഗതിയിൽ ഞാൻ ഹാപ്പിയാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ വിക്ടോറിയയെ കൂടാതെ വമ്പൻമാരായ ഇന്റർമിലാൻ,ബയേൺ മ്യൂണിക്ക് എന്നിവരെയാണ് ബാഴ്സക്ക് നേരിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *