ചിലവഴിച്ചത് 1481 മില്യൺ യുറോ,എന്നിട്ടും PSGക്ക് ഇപ്പോഴും ചാമ്പ്യൻസ് ലീഗ് കിട്ടാക്കനി!

2012ലായിരുന്നു ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷം അതിവേഗത്തിലുള്ള വളർച്ചയാണ് പിഎസ്ജിക്കുണ്ടായത്. പണമറിഞ്ഞുകൊണ്ട് നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി.

എന്നാൽ ഖത്തർ ഉടമകൾ ടീമിനെ ഏറ്റെടുത്തതിന് ശേഷം ഇപ്പോൾ 10 വർഷത്തോളം പിന്നിട്ട് കഴിഞ്ഞു. ഒരു ഭീമമായ ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടും യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ നേടാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. അതുതന്നെയാണ് ഇപ്പോൾ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേടായി കൊണ്ട് അവശേഷിച്ചിരിക്കുന്നത്.

ഈ കാലയളവിലെ പിഎസ്ജിയുടെ ട്രാൻസ്ഫർ കണക്കുകൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിട്ടുണ്ട്. ഖത്തർ ഉടമകൾ ക്ലബ്ബിനെ ഏറ്റെടുത്തതിനു ശേഷം ഇതുവരെ 1481 മില്യൺ യുറോയാണ് പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്. പക്ഷേ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇപ്പോഴും കിട്ടാക്കനിയായി കൊണ്ട് അവശേഷിക്കുകയാണ്.

2018/19 സീസണിലാണ് പിഎസ്ജി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത്.262 മില്യൺ യൂറോയാണ് പിഎസ്ജി ചിലവാക്കിയിട്ടുള്ളത്.അതേസമയം ക്ലബ്ബ് ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ള താരം നെയ്മർ ജൂനിയറാണ്.222 മില്യൺ യുറോയാണ് നെയ്മർക്ക് വേണ്ടി ക്ലബ്ബ് നൽകിയിട്ടുള്ളത്.Kylian Mbappe (180m euros), Achraf Hakimi (66.5m euros), Edinson Cavani (64.5m euros), Angel Di Maria (63m euros) എന്നീ താരങ്ങൾക്ക് വേണ്ടിയൊക്കെ പിഎസ്ജി വലിയ തുകകൾ ചിലവഴിച്ചു.

അതേസമയം ലയണൽ മെസ്സിയെ ഫ്രീ ഏജന്റായി കൊണ്ട് എത്തിക്കാൻ കഴിഞ്ഞത് പിഎസ്ജിക്ക് നേട്ടമുണ്ടാക്കിയ കാര്യമാണ്. പക്ഷേ വലിയ സാലറിയാണ് താരത്തിന് ക്ലബ്ബ് നൽകിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ എടുത്ത് പറയാവുന്ന നേട്ടം 2019/20 സീസണിൽ ഫൈനലിൽ എത്തി എന്നുള്ളതാണ്. ഏതായാലും ഇത്തവണയെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീട ക്ഷാമത്തിന് അറുതി വരുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *