റെക്കോർഡുകൾ തകർത്തെറിഞ്ഞ ആന്റണിയുടെ അരങ്ങേറ്റഗോൾ ആഘോഷിച്ച് റൊണാൾഡോ,IDOL എന്ന് ആന്റണി!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ആഴ്സണലിനെ തകർത്തു വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഗണ്ണേഴ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റാഷ്ഫോർഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് തിളങ്ങുകയായിരുന്നു. അതേസമയം അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ചു കൊണ്ട് ആന്റണി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ആന്റണിയുടെ ഈ ഗോൾ റൊണാൾഡോ ബെഞ്ചിൽ ഇരുന്നുകൊണ്ട് ആഘോഷിക്കുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. കയ്യടിച്ചു കൊണ്ടാണ് റൊണാൾഡോ ആന്റണിയെ പ്രശംസിച്ചിട്ടുള്ളത്. പിന്നീട് മത്സരത്തിന്റെ 58ആം മിനിറ്റിൽ ആന്റണിയുടെ പകരക്കാരനായി കൊണ്ട് റൊണാൾഡോ കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

ആന്റണിയും റൊണാൾഡോയും ഒരുമിച്ച് നിൽക്കുന്ന ഈ ചിത്രം ആന്റണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.IDOL എന്നാണ് ഇതിന്റെ ക്യാപ്ഷൻ ആയിക്കൊണ്ട് ആന്റണി കുറിച്ചിട്ടുള്ളത്. റൊണാൾഡോയെ ആന്റണി എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.

മാത്രമല്ല ഇന്നലത്തെ ഗോളോടുകൂടി ഒരു റെക്കോർഡ് ഇപ്പോൾ ആന്റണി സ്വന്തമാക്കിയിട്ടുണ്ട്.അതായത് പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമെന്ന റെക്കോർഡാണ് ഇപ്പോൾ ആന്റണി സ്വന്തമാക്കിയിട്ടുള്ളത്.ഇന്നലെ ഗോൾ നേടുമ്പോൾ ആന്റണിയുടെ പ്രായം 22 വർഷം 192 ദിവസവും ആണ്.

മാത്രമല്ല ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളോ അല്ലെങ്കിൽ അസിസ്റ്റോ നേടാൻ ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.അയാക്സിന് വേണ്ടി ഈ സീസണിൽ 3 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ആന്റണി സ്വന്തമാക്കി.ഇപ്പോൾ യുണൈറ്റഡിന് വേണ്ടിയും താരം അരങ്ങേറ്റത്തിൽ ഗോൾ കണ്ടെത്തി. ഏതായാലും അരങ്ങേറ്റം അവിസ്മരണീയമാക്കിയ സന്തോഷത്തിലാണ് നിലവിൽ ഈ ബ്രസീലിയൻ സൂപ്പർതാരമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *