ഈ ട്രാൻസ്ഫറിൽ PSG യിലേക്ക് ആരോക്കെ വന്നു? ആരൊക്കെ പോയി? അറിയേണ്ടതെല്ലാം!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ട്രാൻസ്ഫർ വിൻഡോയാണ് കടന്നുപോയത്. പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസാണ് ഇത്തവണ കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. ഒരുപാട് സൂപ്പർതാരങ്ങളെ പൊന്നും വില കൊടുത്തുകൊണ്ട് സ്വന്തമാക്കുന്നതിന് പകരം ആവശ്യമുള്ള പൊസിഷനിലേക്ക് കൂടുതൽ മികച്ച യുവതാരങ്ങളെ എത്തിക്കുന്നതിനാണ് ഇത്തവണ പിഎസ്ജി മുൻഗണന നൽകിയത്.അതിൽ പിഎസ്ജി വിജയിക്കുകയും ചെയ്തിട്ടുണ്ട്.

മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തവണ പിഎസ്ജിക്ക് കഴിഞ്ഞു.വീട്ടിഞ്ഞ,റെനാറ്റൊ സാഞ്ചസ്,ഫാബിയാൻ റൂയിസ്,കാർലോസ് സോളർ എന്നിവരെയാണ് മിഡ്ഫീൽഡിലേക്ക് പിഎസ്ജി എത്തിച്ചിട്ടുള്ളത്. എന്നാൽ സെന്റർ ബാക്ക് പൊസിഷനിലേക്ക് ക്ലബ്ബ് ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട മിലാൻ സ്ക്രിനിയറിനെ എത്തിക്കാൻ കഴിയാത്തത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിച്ച കാര്യമായിരുന്നു.

അതേസമയം പല സുപ്രധാന താരങ്ങളും ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്.ഡി മരിയ,പരേഡസ് എന്നിവരൊക്കെ ഇതിൽ പെട്ടതാണ്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിൽ മൂന്ന് താരങ്ങളാണ് ക്ലബ്ബ് വിട്ടത്.ഡ്രാക്സ്ലർ,ഇദ്രിസ ഗുയെ,കുർസാവ എന്നിവർ പിഎസ്ജിയോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഈ ട്രാൻസ്ഫറിൽ പിഎസ്ജിയിലേക്ക് എത്തിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

Vitinha (Porto) for €41,5M

Nuno Mendes loan made permanent for €38M

Fabian Ruiz (Napoli) for €23M

Carlos Soler (Valencia) for €18M

Renato Sanches (Lille) for €15M

Mukiele (RBL) for €12M

Ekitike (Reims) on loan

ഇനി ഈ ട്രാൻസ്ഫറിൽ പിഎസ്ജി വിട്ട താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം..

Kalimuendo (Rennes) for €20M

Kehrer (West Ham) for €12M

Areola (West Ham) for €9,3M

Gana (Everton) for €6M

Draxler (Benfica) €2,5M loan

Bulka (Nice) for €2M

Diallo (RBL) €1,5M loan + €25M option

Di Maria (Juve) free

Xavi Simons (PSV) free

Gini (Roma) loan

Paredes (Juve) loan + €25M option

Herrera (Bilbao) loan

Dagba (Strasbourg) loan

Kurzawa (Fulham) loan

Ebimbe (Frankfurt) loan + option

Edouard Michut (Sunderland) loan + option

Leave a Reply

Your email address will not be published. Required fields are marked *