യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ എല്ലാവരെക്കാളും മുകളിൽ PSG തന്നെ : മുൻ ഫ്രഞ്ച് താരം

യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഗ്രൂപ്പ് എച്ചിലാണ് ഉൾപ്പെട്ടിരിക്കുന്നത്.പിഎസ്ജിയെ കൂടാതെ യുവന്റസ്,ബെൻഫിക,മക്കാബി ഹൈഫ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.സെപ്റ്റംബർ ആറാം തീയതി സ്വന്തം മൈതാനത്ത് വച്ച് നടക്കുന്ന മത്സരത്തിൽ യുവന്റസിനെയാണ് PSG UCL ൽ ആദ്യമായി നേരിടുക.

ഏതായാലും ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ഒരു വിശകലനം മുൻ ഫ്രഞ്ച് സൂപ്പർ താരമായിരുന്ന സമീർ നസ്രി നടത്തിയിട്ടുണ്ട്. അതായത് ഈ ഗ്രൂപ്പിലെ എല്ലാവരെക്കാളും മുകളിൽ പിഎസ്ജിയാണെന്നും ഫിനിഷ് ചെയ്യുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നസ്രിയുടെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ ഗ്രൂപ്പ് ചാലഞ്ചിങ് ആയിട്ടുള്ള ഒരു ഗ്രൂപ്പാണ്. പക്ഷേ എല്ലാവരെക്കാളും മുകളിൽ പിഎസ്ജി തന്നെയാണ്. അവർ ഒന്നാം സ്ഥാനം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.യുവന്റസിന്റെ ഈ സീസണിലെ മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. ചില പോരായ്മകൾ അവർക്കുണ്ട്.ഡാർവിൻ നുനസ് ഇപ്പോഴെങ്കിലും ബെൻഫിക്ക ഇപ്പോഴും മികച്ച രൂപത്തിലാണ് ഉള്ളത്.മക്കാബി ഹൈഫയെ കുറിച്ച് എനിക്കറിയില്ല. ഏതായാലും നിലവിൽ പിഎസ്ജി മിന്നുന്ന ഫോമിൽ തന്നെയാണുള്ളത് ” ഇതാണ് നസ്രി പറഞ്ഞിട്ടുള്ളത്.

മികച്ച രൂപത്തിലാണ് ഇപ്പോൾ ലീഗ് വണ്ണിൽ പിഎസ്ജി മുന്നോട്ട് പോവുന്നത്.സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഫോമിലേക്ക് ഉയർന്നതാണ് ക്ലബ്ബിന് തുണയായത്.

Leave a Reply

Your email address will not be published. Required fields are marked *