F*****g Good, ആറ്റിറ്റ്യൂഡാണ് പ്രധാനം: ടെൻ ഹാഗ്
ഇന്നലെ പ്രീമിയർ ലീഗ് നടന്ന മത്സരത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയിച്ചത്. മത്സരത്തിലുടനീളം യുണൈറ്റഡ് താരങ്ങൾ മികച്ച ഫൈറ്റിംഗ് സ്പിരിറ്റാണ് കാഴ്ച്ചവെച്ചിട്ടുള്ളത്.ലിസാൻഡ്രോ,മലാസിയ തുടങ്ങിയ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
ഏതായാലും മത്സരശേഷം വളരെയധികം സന്തോഷത്തോടുകൂടിയാണ് പരിശീലകനായ ടെൻ ഹാഗ് സംസാരിച്ചിട്ടുള്ളത്.F*****gGood എന്ന പ്രയോഗമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.യുണൈറ്റഡ് താരങ്ങളുടെ ആറ്റിറ്റ്യൂഡിനെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.ടെൻ ഹാഗിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
We think Erik ten Hag enjoyed himself! 😂 #mufc https://t.co/KPEyh2WjnP
— Man United News (@ManUtdMEN) August 22, 2022
” എനിക്ക് വ്യത്യസ്തമായ ഒരു ആറ്റിറ്റ്യൂഡ് ആയിരുന്നു വേണ്ടിയിരുന്നത്.കളത്തിൽ അതവർ പുറത്തെടുക്കുകയും ചെയ്തു. നമുക്ക് വേണമെങ്കിൽ ടാകടിക്ക്സിനെ കുറിച്ച് സംസാരിക്കാം. പക്ഷേ ഈ വിജയം ആറ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടതാണ്. കളത്തിൽ വ്യത്യസ്തമായ ഒരു ആറ്റിറ്റ്യൂഡ് ആണ് താരങ്ങൾ പുറത്തെടുത്തത്. കൂടുതൽ കമ്മ്യൂണികേഷനും ഫൈറ്റിംഗ് സ്പിരിറ്റും താരങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അവർ എന്താണ് നേടിയത് എന്നുള്ളത് നമുക്ക് കാണാൻ സാധിക്കും. താരങ്ങളുടെ പ്രകടനം F******g good ആയിരുന്നു ” ഇതാണ് ടെൻ ഹാഗ് പറഞ്ഞത്.
ഏതായാലും ലിവർപൂളിനെതിരെയുള്ള ഈ ഒരു വിജയം യുണൈറ്റഡിനും ആരാധകർക്കും ടെൻ ഹാഗിനും ഏറെ ആശ്വാസം പകരുന്ന ഒരു കാര്യമാണ്.