റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ട്? ടെൻ ഹാഗ് പറയുന്നു!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ലിവർപൂളിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.സാഞ്ചോ,റാഷ്ഫോർഡ് എന്നിവർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയപ്പോൾ സലായാണ് ലിവർപൂളിന്റെ ഗോൾ നേടിയത്.

ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ നിന്നും സൂപ്പർതാരം റൊണാൾഡോയെ ടെൻ ഹാഗ് ഒഴിവാക്കിയിരുന്നു.കൂടാതെ മഗ്വയ്ർ,ഫ്രഡ്‌ എന്നിവരെയും അദ്ദേഹം തഴഞ്ഞിരുന്നു. ഇതേക്കുറിച്ച് മത്സര ശേഷം പത്രസമ്മേളനത്തിൽ ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു. ഓരോ താരങ്ങളിൽ നിന്നും ക്ലബ്ബ് ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും പ്രായം കൊണ്ടല്ല റൊണാൾഡോയെ ഒഴിവാക്കിയത് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പരിശീലകൻ ഉൾപ്പെടെ എല്ലാവരിൽ നിന്നും ഈ ക്ലബ്ബ് ചില കാര്യങ്ങൾ ഡിമാൻഡ് ചെയ്യുന്നുണ്ട്. എല്ലാവരും അവരവരുടെ ഏറ്റവും ബെസ്റ്റ് പ്രകടനം ക്ലബ്ബിന് നൽകേണ്ടതുണ്ട്.കാരണം അത്രയധികം ആരാധകർ ഉള്ള ക്ലബ്ബാണ് നമ്മുടേത്.റൊണാൾഡോക്ക് നിലവിലെ ശൈലിയുമായി അഡാപ്റ്റ് ആവാൻ കഴിയും.അദ്ദേഹം തന്റെ കരിയറിൽ ഒരുപാട് പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഒരുപാട് സിസ്റ്റങ്ങൾക്ക് കീഴിൽ അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും അദ്ദേഹത്തിന് അതിനു കഴിയും. റൊണാൾഡോയുടെ പ്രായം ഒരു പ്രശ്നമല്ല. നിങ്ങൾ യുവതാരമായാലും സീനിയർ താരമായാലും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ ഇലവനിൽ റൊണാൾഡോ ഇല്ലാഞ്ഞിട്ടും മികച്ച പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുത്തത്. പ്രീമിയർ ലീഗിലെ ആദ്യത്തെ വിജയമായിരുന്നു ഇന്നലെ യുണൈറ്റഡ് കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *