പിഎസ്ജിയിലേക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ടോ? റാഷ്ഫോർഡ് പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്കു വന്നത്. അതായത് താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് പുറത്തു പോകുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ ഈ റൂമറകളോട് റാഷ്ഫോർഡ് തന്നെ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് റാഷ്‌ഫോർഡ് പറഞ്ഞിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള കമ്മിറ്റ്മെന്റ് എക്കാലവും നിലനിൽക്കുമെന്നും റാഷ്ഫോർഡ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റാഷ്ഫോർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 22, 2022
” യുണൈറ്റഡിനോടുള്ള എന്റെ കമ്മിറ്റ്മെന്റ് എപ്പോഴും നൂറുശതമാനമാണ്.അതിൽ യാതൊരുവിധ സംശയങ്ങളും വേണ്ട. മത്സരങ്ങളിലെയും പരിശീലനത്തിലെയും നിങ്ങളുടെ കമ്മിറ്റ്മെന്റും ഡെഡിക്കേഷനും എപ്പോഴും ഒന്ന് തന്നെയായിരിക്കും. എന്തൊക്കെ സാഹചര്യങ്ങൾ നേരിടേണ്ടി വന്നാലും ഈ ടീമിനുവേണ്ടി ഞാൻ 100 ശതമാനവും സമർപ്പിക്കും. എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും യുണൈറ്റഡിൽ തന്നെ തുടരുക എന്നുള്ളതിനാണ് ഞാൻ മുൻഗണന നൽകുന്നത്. കഴിയുന്ന കാലമത്രയും യുണൈറ്റഡിൽ കിരീടങ്ങൾക്ക് വേണ്ടി പോരാടണം ” ഇതാണ് റാഷ്ഫോർഡ് പറഞ്ഞിട്ടുള്ളത്.
യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്ന താരം 2015 മുതലാണ് സീനിയർ ടീമിന് വേണ്ടി കളിച്ചു തുടങ്ങിയത്. ഇക്കാലയളവിൽ 305 മത്സരങ്ങൾ കളിച്ച താരം 93 ഗോളുകളും നേടിയിട്ടുണ്ട്.