മുമ്പും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്,പക്ഷെ ഞാനിത് ശരിയാക്കും: ആരാധകർക്ക് ഉറപ്പുമായി എറിക്ക് ടെൻ ഹാഗ്!
വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക്ക് ടെൻ ഹാഗിന് പ്രീമിയർ ലീഗിൽ ലഭിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. മാത്രമല്ല ഇനി യുണൈറ്റഡിന്റെ എതിരാളികൾ വമ്പൻമാരായ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് ആരാധകർക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അതായത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരത്തെയും അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ താൻ എല്ലാം ശരിയാക്കുമെന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 22, 2022
“ഞാൻ എനിക്ക് വേണ്ടിയല്ല ഇവിടെ എത്തിയിരിക്കുന്നത്. ക്ലബ്ബിനു വേണ്ടിയും ക്ലബ്ബിനെ വീണ്ടെടുക്കാൻ വേണ്ടിയുമാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇതൊരു വെല്ലുവിളിയാണ് എന്നുള്ളത് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.പക്ഷേ എനിക്ക് ഈ വെല്ലുവിളിയായിരുന്നു ആവശ്യം.ഇത് വളരെയധികം കഠിനമാകും എന്നുള്ളതും എനിക്ക് അറിയാമായിരുന്നു. ഞാൻ എവിടെയൊക്കെ സ്റ്റാർട്ട് ചെയ്തുവോ അവിടെയൊക്കെ എനിക്ക് നേരിടേണ്ടി വന്നിരുന്നത് ബുദ്ധിമുട്ടുകൾ മാത്രമായിരുന്നു.പക്ഷേ പിന്നീട് ഞാൻ അതൊക്കെ ശരിയാക്കി എടുക്കാറുണ്ട്. ഇവിടെയും എല്ലാം ശരിയാക്കി നല്ലതുപോലെ പൂർത്തീകരിക്കാൻ എനിക്ക് കഴിയുമെന്ന് ബോധ്യമുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. രണ്ട് മത്സരങ്ങളിൽ രണ്ടിലും ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു.അതുകൊണ്ടുതന്നെ ആദ്യ ജയം ലക്ഷ്യമിട്ടുകൊണ്ടാണ് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് കളത്തിൽ ഇറങ്ങുന്നത്.