പ്രശ്നങ്ങളെല്ലാം പടിക്ക് പുറത്ത്,Cheat Code ആയി മാറി നെയ്മർ-എംബപ്പേ കൂട്ടുകെട്ട്!
ഗെയിമിംഗ് ലോകത്ത് ഉപയോഗിച്ച് വരുന്ന ഒന്നാണ് Cheat Code. അതായത് ഈ കോഡ് പ്രയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ മുന്നിലുള്ള ടാസ്ക് വളരെ വേഗത്തിൽ മറികടക്കാനും വിജയിക്കാനും നമുക്ക് കഴിയും. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കും അത്തരത്തിലുള്ള ഒരു ചീറ്റ് കോഡുണ്ട്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ചേർന്ന കൂട്ടുകെട്ടാണ് പിഎസ്ജിയുടെ ചീറ്റ് കോഡ്.ഇരുവരും ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയാൽ പിഎസ്ജിക്ക് വിജയം സുനിശ്ചിതമാണ്.
കഴിഞ്ഞ മത്സരത്തിലെ പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു പിഎസ്ജിയെ പിടിച്ചുലച്ചിരുന്നത്. ഇതോടെ നെയ്മറും എംബപ്പേയും തമ്മിൽ വലിയ പ്രശ്നത്തിലാണ് എന്നുള്ളത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ പ്രശ്നങ്ങളെല്ലാം പടിക്ക് പുറത്തായി കഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ് ഇന്നലത്തെ മത്സരം.കിലിയൻ എംബപ്പേ ഇന്നലെ ഹാട്രിക്ക് തികച്ചപ്പോൾ രണ്ട് ഗോളുകൾക്ക് വഴി ഒരുക്കിയത് ഇതേ നെയ്മറായിരുന്നു.
ഇന്നലത്തെ മത്സരത്തിൽ ഒന്നിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ തിളങ്ങിയത് നെയ്മറും എംബപ്പേയും തന്നെയാണ്. ഗോളിന്റെ കാര്യത്തിൽ എംബപ്പേ ഹാട്രിക്ക് മികച്ചപ്പോൾ അസിസ്റ്റിന്റെ കാര്യത്തിൽ നെയ്മർ ജൂനിയർ ഹാട്രിക് തികക്കുകയായിരുന്നു. മാത്രമല്ല നെയ്മർ 2 ഗോളുകളും നേടിയിട്ടുണ്ട്.
– Mbappé With The Hattrick of Goals
— Raj kumar 🍀🤞 (@RajSmart981) August 21, 2022
– Neymar With Hattrick Of Assists & Brace
– Messi With The 2 Goal Contributions
– PSG Scores 7 Goals in A Single Match
Galiter Ball , Ladies and Gentlemen 🤌👑#Messi | #Neymar | #Mbappe pic.twitter.com/HXARqU4NNV
ഈ സീസണിൽ ഇരുവരും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 5 ഗോളുകളും 6 അസിസ്റ്റുകളുമാണ് ഈ ലീഗ് വണ്ണിലെ 3 മത്സരങ്ങളിൽ നിന്നും നെയ്മർ ജൂനിയർ കരസ്ഥമാക്കിയിട്ടുള്ളത്. 11 ഗോൾ പങ്കാളിത്തം താരം ഇതിനോടകം തന്നെ വഹിച്ചു കഴിഞ്ഞു. അതേസമയം എംബപ്പേയും മോശമാക്കിയിട്ടില്ല. 4 ഗോളുകൾ താരവും നേടി കഴിഞ്ഞിട്ടുണ്ട്.
ഇതിനോടൊപ്പം ലയണൽ മെസ്സിയെ കൂടി ചേർത്തു പറയണം. മൂന്ന് ഗോളുകളും 2 അസിസ്റ്റുകളുമായി 5 ഗോൾ പങ്കാളിത്തങ്ങൾ ഈ ലീഗ് വണ്ണിൽ വഹിക്കാൻ മെസ്സിക്കും കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ പിഎസ്ജിയിപ്പോൾ അവരുടെ ഏറ്റവും ഉയർന്ന നിലയിലാണ്.