ആരും ക്ലബ്ബിനേക്കാൾ വലുതല്ല : റൊണാൾഡോയെ നിശിതമായി വിമർശിച്ച് മുൻ സഹതാരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. റൊണാൾഡോ തന്റെ പ്ലാനുകളിൽ ഉണ്ട് എന്നുള്ളത് ടെൻ ഹാഗ് ആവർത്തിച്ച് പറഞ്ഞിട്ടും റൊണാൾഡോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ്. മാത്രമല്ല ഒരു അഭിമുഖം നൽകിക്കൊണ്ട് സത്യങ്ങൾ എല്ലാം തുറന്നു പറയുമെന്നും റൊണാൾഡോ അറിയിച്ചിരുന്നു.
എന്നാൽ റൊണാൾഡോയുടെ ഈ പെരുമാറ്റത്തിനെതിരെ മുൻ സഹതാരമായ ലൂയിസ് സാഹ രംഗത്ത് വന്നിട്ടുണ്ട്. അതായത് റൊണാൾഡോ ഇന്റർവ്യൂ നൽകിക്കൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ആരും തന്നെ യുണൈറ്റഡിനേക്കാൾ വലുതെല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സാഹയുടെ വാക്കുകളെ Rmc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🔴 L'ancien attaquant de Manchester United, Louis Saha a critiqué Cristiano Ronaldo et son attitude. https://t.co/eyjsdWrEln
— RMC Sport (@RMCsport) August 20, 2022
” റൊണാൾഡോയോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും ഞാൻ പറയട്ടെ, അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് സ്വയം അപകീർത്തിപ്പെടുത്തുകയാണ്.ഇനി അദ്ദേഹം ഇന്റർവ്യൂ നൽകി കഴിഞ്ഞാൽ അത് കാര്യങ്ങളെ കൂടുതൽ വഷളാക്കും. പരിശീലകൻ ടീമിനെ റീബിൽഡ് ചെയ്യുന്ന ഒരു സമയമാണിത്. ഈ സമയത്താണ് അദ്ദേഹം ടീം വിടാൻ ശ്രമിക്കുന്നത്. അത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. റൊണാൾഡോ ചെയ്യുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല.ഞാൻ എപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു വലിയ ആരാധകനാണ്.എനിക്ക് ആകെ ഒന്ന് മാത്രമേ പറയാനുള്ളൂ, ആരും മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ വലുതല്ല “ലൂയിസ് സാഹ പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ യുണൈറ്റഡ് പരാജയപ്പെട്ടതോടുകൂടി കാര്യങ്ങൾ കൂടുതൽ വഷളായിയിരുന്നു.ഇനി യുണൈറ്റഡിന്റെ അടുത്ത മത്സരം ലിവർപൂളിനെതിരെയാണ്.