Messi Or CR7,ഏറ്റവും ഫേമസായ താരമാര്? ആരാധക പിന്തുണ അറിയൂ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമാരാണ് എന്നുള്ളത് ഇപ്പോഴും അവസാനിക്കാത്ത ഒരു തർക്കമാണ്. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകർക്കിടയിലാണ് ഈ തർക്കം എപ്പോഴും സജീവമായി നിലനിൽക്കാറുള്ളത്. കളിയിലെ കണക്കുകളും കാര്യങ്ങളുമൊക്കെയാണ് ആരാധകർ പൊതുവിൽ ചൂണ്ടിക്കാണുള്ളത്.
ഏതായാലും ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തനായ താരമാരാണ് എന്നുള്ളതും ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പണ്ടത്തെപ്പോലെയല്ല, നിലവിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ എണ്ണം അളക്കാൻ സാധിക്കുമെന്നുള്ളതാണ്.
ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഫുട്ബോൾ താരങ്ങളിലെ ഏറ്റവും പ്രശസ്തരായ 10 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നാമത്തെ താരം മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.ആകെ 728.6 മില്യൺ ഫോളോവേഴ്സാണ് റൊണാൾഡോക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിയെക്കാൾ ബഹുദൂരം മുന്നിലാണ് റൊണാൾഡോയുള്ളത്. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്,ട്വിറ്റർ,ഇൻസ്റ്റഗ്രാം,ടിക്ക് ടോക്ക് എന്നീ അക്കൗണ്ടുകളിലെ ഫോളോവേഴ്സിനെയാണ് ഗോൾ ഡോട്ട് കോം പരിഗണിച്ചിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) August 15, 2022
റൊണാൾഡോക്ക് 152 മില്യൺ ഫേസ്ബുക്കിലും 474 മില്യൺ ഇൻസ്റ്റഗ്രാമിലും 102.6 മില്യൺ ട്വിറ്ററിലുമാണ് ഫോളോവേഴ്സ് ഉള്ളത്. അതേസമയം ടിക്ക്ടോക്ക് റൊണാൾഡോ ഉപയോഗിക്കുന്നില്ല.
രണ്ടാം സ്ഥാനത്ത് വരുന്നത് ലയണൽ മെസ്സിയാണ്. ആകെ 462 മില്യൺ ഫോളോവേഴ്സാണ് മെസ്സിക്കുള്ളത്.106 മില്യൺ ഫേസ്ബുക്കിലും 365 മില്യൺ ഇൻസ്റ്റഗ്രാമിലുമാണ് മെസ്സിക്ക് ഫോളോവേഴ്സുള്ളത്.ട്വിറ്റർ,ടിക്ക് ടോക്ക് എന്നിവ മെസ്സി ഉപയോഗിക്കുന്നില്ല.
ഏതായാലും ഗോൾ ഡോട്ട് കോം നൽകിയ ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തരായ 10 താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം..
ഇതാണ് കണക്കുകൾ. ഏതായാലും റൊണാൾഡോയുടെ വ്യക്തമായ ആധിപത്യമാണ് ഇതിൽ നമുക്ക് കാണാനാവുക.