എന്ത്കൊണ്ട് മെസ്സിയെ ഒഴിവാക്കി? എന്ത്കൊണ്ട് റൊണാൾഡോ ഉൾപ്പെട്ടു? വിശദീകരണവുമായി ഫ്രാൻസ് മാധ്യമം!

ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി’ഓർ പുരസ്കാരത്തിനുള്ള 30 അംഗ ലിസ്റ്റ് പുറത്തു വിട്ടത്.സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവർക്ക് ഇതിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതേസമയം മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

മെസ്സിയെ ഉൾപ്പെടുത്താത്തതിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകിയിട്ടുണ്ട്.മെസ്സിയെ ഒഴിവാക്കിയതിനുള്ള അവരുടെ വിശദീകരണം ഇങ്ങനെയാണ്.

“ഇതുവരെ കലണ്ടർ ഇയർ അടിസ്ഥാനമാക്കി കൊണ്ടായിരുന്നു പുരസ്കാരം നൽകിയിരുന്നത്.എന്നാൽ 2022 മുതൽ അത് സീസണിനെ അടിസ്ഥാനമാക്കി കൊണ്ടാണ്.ബാലൺ ഡി’ഓറിനുള്ള ഒന്നാമത്തെ നിബന്ധന വ്യക്തിഗത മികവിനെ ആശ്രയിച്ചിരിക്കുന്നു. രണ്ടാമത്തേത് സീസണിലെ ടീമിന്റെ പ്രകടനവും നേട്ടങ്ങളുമാണ്. മൂന്നാമത്തേത് താരങ്ങളുടെ ക്ലാസും ഫെയർ പ്ലേയുമാണ്. ഇക്കാര്യങ്ങളിൽ മെസ്സിക്ക് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ല.ബാലൻ ഡി’ഓർ എന്നുള്ളത് ഒരു ഓപ്പൺ കോമ്പറ്റീഷനാണ്.അല്ലാതെ ഇതിനെ പരിമിതപ്പെടുത്തിയിട്ടൊന്നുമില്ല ” ഇതാണ് എൽ എക്യുപെയുടെ വിശദീകരണം.

അതേസമയം റൊണാൾഡോക്ക് ഇടം ലഭിച്ചതിനുള്ള ഒരു വിശദീകരണവും ഇവരുടെ ലേഖനത്തിലുണ്ട്. അതായത് കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീ ക്വാർട്ടറിനെ എത്തിക്കാൻ വലിയ രൂപത്തിൽ സഹായിച്ചത് റൊണാൾഡോയുടെ ഗോളുകളാണ്. കൂടാതെ പ്രീമിയർ ലീഗ് 2 ഹാട്രിക്കുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഇതൊക്കെയാണ് കാരണമായി കൊണ്ട് ഫ്രഞ്ച് മാധ്യമം ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ സീസണിൽ 24 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു റൊണാൾഡോയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *