റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാവുമോ? ടെൻ ഹാഗിന്റെ മറുപടി!
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ്.ബ്രന്റ്ഫോർഡാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ബ്രന്റ്ഫോർഡിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ യുണൈറ്റഡ് ബ്രയിറ്റണോട് പരാജയം രുചിച്ചിരുന്നു. അതുകൊണ്ടുതന്നെ യുണൈറ്റഡിന് വിജയിച്ചുകൊണ്ട് തിരിച്ചുവരൽ അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോയെ ടെൻ ഹാഗ് ഉൾപ്പെടുത്തിയിരുന്നില്ല.പകരക്കാരനായി കൊണ്ടായിരുന്നു താരം ഇറങ്ങിയിരുന്നത്.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിന്റെ ഫസ്റ്റ് ഇലവനിൽ റൊണാൾഡോ ഉണ്ടാവുമോ എന്നുള്ളത് ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ അത് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. മറിച്ച് നല്ല രൂപത്തിൽ റൊണാൾഡോ ട്രെയിനിങ് നടത്തിയിട്ടുണ്ട് എന്നുള്ളത് ടെൻ ഹാഗ് അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 "For the starting 11 we will see tomorrow."
— Football Daily (@footballdaily) August 12, 2022
Erik ten Hag gives an update on the current Ronaldo situation at Manchester United pic.twitter.com/bbrfqrUTeL
” റൊണാൾഡോ നല്ല രൂപത്തിൽ ട്രെയിനിങ് നടത്തിയിട്ടുണ്ട്. അവൻ അരമണിക്കൂറിലധികം കൂടുതൽ പരിശീലനം നടത്തി. രണ്ട് മത്സരങ്ങളിൽ പകുതി സമയമാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.ആദ്യ ഇലവൻ എങ്ങനെയാകുമെന്നുള്ളത് നമുക്ക് നാളെ കാണാം.എന്റെ തീരുമാനം ഇപ്പോൾ ഞാൻ തന്നെ കൈവശം വെക്കുകയാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
അതേസമയം റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.റൊണാൾഡോക്കൊപ്പം സാഞ്ചോ,റാഷ്ഫോർഡ് എന്നിവരായിരിക്കും ഉണ്ടാവുക എന്നാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.