ബി ടീമിനൊപ്പം അഞ്ചാം ഡിവിഷനിലേക്ക് പറഞ്ഞയക്കും: ഒഴിവാക്കാനുദ്ദേശിക്കുന്ന 7 താരങ്ങളെ ഭീഷണിപ്പെടുത്തി പിഎസ്ജി!

താരബാഹുല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ക്ലബ്ബാണ് പിഎസ്ജി എന്നുള്ളത് വളരെ വ്യക്തമായ ഒരു കാര്യമാണ്. നിരവധി സൂപ്പർതാരങ്ങൾ പിഎസ്ജിയിൽ നിലവിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.

അത്തരത്തിലുള്ള ഏഴ് താരങ്ങളുടെ ലിസ്റ്റ് പരിശീലകനായ ഗാൾട്ടിയറും സ്പോർട്ടിങ് ഡയറക്ടറായ കാമ്പോസും നിർമ്മിച്ചിട്ടുണ്ട്.ആന്റെർ ഹെരേര,ലായ് വിൻ കുർസാവ,ജൂലിയൻ ഡ്രാക്സ്ലർ,റഫീഞ്ഞ,തിലോ കെഹ്റർ,ഇദ്രിസെ ഗുയെ,മൗറോ ഇക്കാർഡി എന്നിവരെയാണ് ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ ഈ താരങ്ങൾ ക്ലബ്ബ് വിടാൻ സമ്മതിച്ചിട്ടില്ല. പക്ഷേ ഇവരെ ക്ലബ്ബ് വിടാൻ നിർബന്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് നിലവിൽ പിഎസ്ജി. ഈ താരങ്ങൾക്ക് ടീമിനൊപ്പം പരിശീലനം നടത്താൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവർ തനിച്ചാണ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ താരങ്ങൾ ക്ലബ്ബ് വിട്ടില്ലെങ്കിൽ പിഎസ്ജിക്ക് മറ്റൊരു പദ്ധതിയുണ്ട്. അതായത് പിഎസ്ജിയുടെ ബി ടീമായ അണ്ടർ 19 ടീമിൽ ഇവരെ കളിപ്പിച്ചേക്കും. അതിനുള്ള അനുമതി ടീമുകൾക്കുണ്ട്. എന്നിട്ട് നാഷണൽ ത്രീയിൽ,അതായത് ഫ്രാൻസിലെ അഞ്ചാമത്തെ ഡിവിഷനിൽ കളിപ്പിക്കാനാണ് പിഎസ്ജിയുടെ പദ്ധതി. അതായത് ക്ലബ്ബ് വിട്ടില്ലെങ്കിൽ അഞ്ചാം ഡിവിഷനിൽ കളിക്കേണ്ടി ഭീഷണിയാണ് ഇപ്പോൾ ഈ താരങ്ങൾക്ക് മുന്നിലുള്ളത്.

പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ എൽ എക്യുപെ,RMC സ്പോർട് എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ ക്ലബ്ബ് വിടാൻ ഈ താരങ്ങൾ നിർബന്ധിതരായിട്ടുണ്ട്. അതിന് സാധിച്ചില്ലെങ്കിൽ ഇവർ പിഎസ്ജിയിൽ തന്നെ തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *