മെസ്സിയും നെയ്മറും ഇപ്പോൾ എംബപ്പേയെക്കാൾ മുന്നിലാണ്: PSG കോച്ച്

പിഎസ്ജി ലീഗ് വണ്ണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്.മോന്റ്പെല്ലിയറാണ് പിഎസ്ജിയുടെ എതിരാളികൾ. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ഒരുപാട് കാര്യങ്ങൾ കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ മെസ്സി,നെയ്മർ,എംബപ്പെ ത്രയത്തെ കുറിച്ചും ഇദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്. അതായത് നിലവിൽ തയ്യാറെടുപ്പുകളുടെയും റിഥത്തിന്റെയും കാര്യത്തിൽ മെസ്സിയും നെയ്മറും ഇപ്പോൾ എംബപ്പെയേക്കാൾ മുന്നിലാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗാൾട്ടിയറുടെ വാക്കുകളെ PSG വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“മെസ്സി,നെയ്മർ,എംബപ്പെ എന്നിവർ ഒരുമിച്ച് കളിക്കും.നെയ്മറും മെസ്സിയും തങ്ങളുടെ തയ്യാറെടുപ്പുകൾ വളരെ ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല രണ്ട് ഒഫീഷ്യൽ മത്സരങ്ങളിൽ മുഴുവൻ സമയവും കളിക്കുകയും ചെയ്തു. എന്നാൽ എംബപ്പെ അങ്ങനെയല്ല. പരിക്കും സസ്പെൻഷനും മൂലം അദ്ദേഹത്തിന് തയ്യാറെടുപ്പും റിഥവും കുറവാണ്. അദ്ദേഹം അത് വീണ്ടെടുക്കേണ്ടതുണ്ട്. പക്ഷേ അവർ തമ്മിലുള്ള പരസ്പര ധാരണയുടെ കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയങ്ങളുമില്ല. അവർക്ക് പരസ്പരം നന്നായി അറിയാം ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ടു മത്സരങ്ങൾ മെസ്സിയും നെയ്മറും ചേർന്നുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.എന്നാൽ എംബപ്പെ വരുന്നതോടുകൂടി ഇരുവരും തമ്മിലുള്ള ആ ഒഴുക്ക് തടസ്സപ്പെടുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *