ഖത്തർ വേൾഡ് കപ്പ് ഒരല്പം നേരത്തെ തുടങ്ങുമെന്ന് സ്ഥിരീകരിച്ച് ഫിഫ!

വരുന്ന ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം ഓരോ ദിവസം കഴിയുംതോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫുട്ബോൾ ആരാധകർ എല്ലാവരും തന്നെ വേൾഡ് കപ്പിന് ദിവസമെണ്ണി കാത്തിരിക്കുകയാണ്.നവംബറിലാണ് ഇത്തവണത്തെ വേൾഡ് കപ്പിന് തുടക്കം കുറിക്കുക.

എന്നാൽ ഈ വേൾഡ് കപ്പിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. അതായത് നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം വേൾഡ് കപ്പ് ആരംഭിച്ചേക്കും. ഇക്കാര്യം ഫിഫ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ വേൾഡ് കപ്പിലെ ആദ്യ മത്സരമായി ഷെഡ്യൂൾ ചെയ്തിരുന്നത് സെനഗൽ Vs നെതർലാന്റ്സ് മത്സരമായിരുന്നു. നവംബർ 21നായിരുന്നു ഈ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. അതിനു ശേഷമായിരുന്നു ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ഷെഡ്യൂൾ ചെയ്തിരുന്നത്.

എന്നാൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ആദ്യ മത്സരമായി കൊണ്ടാണ് ഇപ്പോൾ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. നവംബർ ഇരുപതാം തീയതി,അതായത് ഒരു ദിവസം നേരത്തെയാണ് ഈ മത്സരം നടക്കുക. ഉദ്ഘാടന മത്സരം ആതിഥേയർ തന്നെ കളിക്കുന്ന കീഴ്വഴക്കം മാനിച്ചു കൊണ്ടാണ് ഫിഫാ ഈയൊരു തീരുമാനത്തിലെത്തിയത്.ഖത്തർ,ഇക്വഡോർ എന്നിവരുടെ അസോസിയേഷനുകളുമായി ചർച്ച ചെയ്തതിനു ശേഷമാണ് ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം ന്യൂസിലാന്റും സെനഗലും തമ്മിലുള്ള മത്സരത്തിന്റെ സമയത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. 2006 വേൾഡ് കപ്പ് മുതൽ ആദ്യ മത്സരം ആതിഥേയ രാജ്യമാണ് കളിക്കാറുള്ളത്.ഖത്തറിലും അതേ കീഴ് വഴക്കം തന്നെയാണ് നമുക്ക് കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *