ബാഴ്സയിൽ പ്രതിസന്ധി,ഈ ട്രാൻസ്ഫറിൽ സ്വന്തമാക്കിയ രണ്ട് സൂപ്പർതാരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യത!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ വാരിക്കൂട്ടാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ,കൂണ്ടെ എന്നിവരെയായിരുന്നു ബാഴ്സ ക്യാമ്പ് നോവിൽ എത്തിച്ചിരുന്നത്.ഇതിൽ പലരും ബാഴ്സക്ക് വേണ്ടി സൗഹൃദമത്സരം കളിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ താരങ്ങളെയൊന്നും ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ലാലിഗയുടെ വെയ്ജ് ബില്ലാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്. ലാലിഗ സീസൺ ആരംഭിക്കാൻ ഇനി കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബാഴ്സയുള്ളത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ മാധ്യമമായ ESPN പുറത്തു വിട്ടിട്ടുണ്ട്.അതായത് വരുന്ന ശനിയാഴ്ചയാണ് ബാഴ്സ റയോ വല്ലക്കാനോക്കെതിരെ ലാലിഗയിലെ ആദ്യ മത്സരം കളിക്കുക. ഈ മത്സരത്തിനു മുന്നേ ആൻഡ്രിയാസ് ക്രിസ്റ്റൻസൺ,ഫ്രാങ്ക്‌ കെസ്സി എന്നിവരെ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവരെ ബാഴ്സ പോകാൻ അനുവദിക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ.

ഇരുവരും ഫ്രീ ഏജന്റായി കൊണ്ടായിരുന്നു ബാഴ്സയിൽ എത്തിയത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഫ്രീയായി കൊണ്ട് പറഞ്ഞയക്കാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ESPN പറയുന്നത്. അതേസമയം വലിയ തുക കൊടുത്തുകൊണ്ട് വാങ്ങിയ താരങ്ങളെ എങ്ങനെയെങ്കിലും രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുകയും ചെയ്തേക്കും. മാത്രമല്ല പുതുതായി കരാർ പുതുക്കിയ ഡെമ്പലെ,സെർജി റോബെർട്ടോ എന്നിവരെ കൂടി ബാഴ്സക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ചുരുക്കത്തിൽ ബാഴ്സ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *