ചില കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തരാൻ അദ്ദേഹത്തിന് കഴിയും : സൂപ്പർ താരത്തെ കുറിച്ച് ഗാൾട്ടിയർ പറയുന്നു!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ട് പോയത്.പരിക്ക് മൂലം നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പക്ഷേ ഈ സീസണിനെ വലിയ പ്രതീക്ഷയോട് കൂടിയാണ് താരം നോക്കി കാണുന്നത്.

ഏതായാലും പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ റാമോസിനെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് വളരെയധികം പരിചയസമ്പത്തുള്ള താരമാണ് റാമോസെന്നും അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തരാൻ അദ്ദേഹത്തിന് കഴിയുമെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലോക്കർ റൂം എക്സിക്യൂട്ടീവിന്റെ ഭാഗമാണ് സെർജിയോ റാമോസ്. റാമോസ് കളിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ടീമിലേക്ക് പരിചയസമ്പത്ത് കൊണ്ടുവരുന്നു. 800 ഓളം മത്സരങ്ങൾ കളിക്കുകയും നിരവധി ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ വ്യക്തികൾ ഞങ്ങളുടെ എക്സിക്യൂട്ടീവിൽ ഇല്ല. എന്നാൽ റാമോസിന് അസാധാരണമായ ഒരു കരിയർ തന്നെയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്റെ എക്സ്പീരിയൻസ് പങ്കുവെക്കാം. എന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സെർജിയോ റാമോസിന് കഴിയും.ചില കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു നൽകാൻ പോലും അദ്ദേഹത്തിന് കൊണ്ട് സാധിക്കും,അത്രയധികം എക്സ്പീരിയൻസുള്ള ഒരു താരമാണ് റാമോസ് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ നാന്റെസിനെതിരെ താരം ഒരു ഗോൾ കണ്ടെത്തിയിരുന്നു.താരത്തിന്റെ ബാക്ക് ഹീൽ ഗോൾ വലിയ പ്രശംസകള്‍ നേടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *