അർജന്റൈൻ താരത്തെ ഒഴിവാക്കും,PSGക്ക് പ്രിയം പോർച്ചുഗീസ് താരങ്ങൾ,ലക്ഷ്യം വെച്ചിരിക്കുന്നത് മറ്റൊരു സൂപ്പർ താരത്തെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കൂടുതൽ യുവ താരങ്ങളെയാണ് നോട്ടമിടുന്നത് എന്നുള്ളത് വ്യക്തമായതാണ്. മാത്രമല്ല പോർച്ചുഗീസ് താരങ്ങളോടാണ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസിന് കൂടുതൽ താല്പര്യമുള്ളത്. വീറ്റിഞ്ഞയെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. മാത്രമല്ല മറ്റൊരു സൂപ്പർതാരമായ റെനാറ്റോ സാഞ്ചസിന്റെ കാര്യത്തിലും ക്ലബ്ബ് ധാരണയിൽ എത്തിയിട്ടുണ്ട്.

എന്നാൽ ഇതുകൊണ്ടൊന്നും പിഎസ്ജി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.എസി മിലാന്റെ മറ്റൊരു പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോയാണ് പിഎസ്ജിയുടെ ഏറ്റവും പുതിയ ലക്ഷ്യം.അർജന്റൈൻ സൂപ്പർതാരമായ മൗറോ ഇക്കാർഡിയെ ഒഴിവാക്കിക്കൊണ്ട് ലിയാവോയെ എത്തിക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. പ്രമുഖ മാധ്യമമായ ലെ10 സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്റർ മിലാനിൽ നിന്നും പിഎസ്ജിയിൽ എത്തിയ ഇക്കാർഡിക്ക് വേണ്ട വിധത്തിൽ ക്ലബ്ബിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ കാമ്പോസ് നിരാശനാണ്. അതേസമയം തകർപ്പൻ ഫോമിലാണ് ലിയാവോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആകെ 42 മത്സരങ്ങളാണ് താരം എസി മിലാന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 14 ഗോളുകളും 12 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.മിലാന് സിരി എ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും ലിയാവോക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ താരത്തെ എസി മിലാൻ കൈവിടുമോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്.താരത്തിന് രണ്ടുവർഷത്തെ കരാർ ഇനിയും അവശേഷിക്കുന്നത്. ഏകദേശം 70 മില്യൺ യൂറോളമാണ് റഫയേൽ ലിയാവോയുടെ ഇപ്പോഴത്തെ മാർക്കറ്റ് വാല്യൂ. ഏതായാലും താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് പിഎസ്ജിക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *