അദ്ദേഹം എനിക്ക് പിതാവിനെ പോലെ : മോഡ്രിച്ചിനെ കുറിച്ച് റോഡ്രിഗോ പറയുന്നു!

തങ്ങളുടെ പതിനാലാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞ സീസണിൽ സാധിച്ചിരുന്നു. ഈ കിരീട നേട്ടത്തിൽ വലിയ പങ്ക് വഹിച്ച രണ്ട് താരങ്ങളാണ് റോഡ്രിഗോയും ലുക്കാ മോഡ്രിച്ചും.ഇരുവരും ചേർന്നുകൊണ്ട് ചെൽസിക്കെതിരെ നേടിയ ഗോളൊന്നും ആരാധകർ മറക്കാനിടയുണ്ടാവില്ല.

ഏതായാലും ലുക്ക മോഡ്രിച്ചിനെ കുറിച്ച് ഒരിക്കൽ കൂടി റോഡ്രിഗോ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.മോഡ്രിച്ച് തനിക്ക് പിതാവിനെ പോലെയാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.റോഡ്രിഗോയുടെ പിതാവും ലുക്കാ മോഡ്രിച്ചും സമപ്രായക്കാരാണ് എന്നുള്ളത് ഫുട്ബോൾ ലോകം തമാശരൂപേണ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. മോഡ്രിച്ചിനെ കുറിച്ച് റോഡ്രിഗോ പറഞ്ഞ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലൂക്ക മോഡ്രിച്ച് ശരിക്കും എന്നെ നല്ല രൂപത്തിൽ സഹായിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള ഒരു കാര്യമാണ്.അദ്ദേഹത്തിന്റെ ക്വാളിറ്റി അത്രയും ഉയർന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ലുക്കാ മോഡ്രിച്ച് എന്റെ പിതാവിനെ പോലെയാണ് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

അതേസമയം ഈ വരുന്ന സീസണിലെ തന്റെ ലക്ഷ്യങ്ങളും റോഡ്രിഗോ തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടുതൽ മത്സരങ്ങളിൽ കളിക്കണമെന്നും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടണമെന്നുമാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. ഓരോ സീസണിലും തനിക്ക് കൂടുതൽ ഇമ്പ്രൂവ് ആകണമെന്നും റോഡ്രിഗോ കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *